Wednesday, November 14, 2018 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 06.01 PM

ഗുണ്ടയുടെ ഭാര്യയെ ഒപ്പം താമസിപ്പിച്ചതിന് യുവാവിനെ കൊന്നത് അതിക്രൂരമായി; മര്‍ദ്ദനത്തില്‍ ഒടിഞ്ഞ വാരിയെല്ലുകള്‍ ശ്വാസകോശത്തില്‍ തുളഞ്ഞു കയറി

Renjith Johnson murder
കൊല്ലപ്പെട്ട രഞ്ജിത്ത് ജോണ്‍സണ്‍

കൊല്ലം: ഗുണ്ടാ നേതാവിന്റെ ഭാര്യയെ ഒപ്പം താമസിപ്പിച്ചതിന് യുവാവിനെ കൊന്നത് അതിക്രൂരമായി. കൊല്ലപ്പെട്ട രഞ്ജിത്ത് ജോണ്‍സന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. അതിക്രൂരമായ മര്‍ദ്ദനമേറ്റാണ് രഞ്ജിത്ത് ജോണ്‍സണ്‍ കൊല്ലപ്പെട്ടത് എന്ന സൂചന നല്‍കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചവിട്ടേറ്റ് രഞ്ജിത്തിന്റെ വാരിയെല്ലുകള്‍ എല്ലാം ഒടിഞ്ഞിരുന്നു. തൊണ്ടയിലെ അസ്ഥിക്കും പൊട്ടലുണ്ട്. ശബ്ദം പുറത്ത് വരാതിരിക്കാന്‍ തൊണ്ടയില്‍ കുത്തിപ്പിടിച്ചതോ ഇടിച്ചതോ ആകാം തൊണ്ടയിലെ അസ്ഥി പൊട്ടാന്‍ കാരണമെന്നാണ് നിഗമനം.

കാറില്‍ നിന്ന് പുറത്തിറക്കാതെ സീറ്റില്‍ ഇരുത്തിയാണ് രഞ്ജിത്തിനെ മര്‍ദ്ദിച്ച് കൊന്നതെന്ന് പിടിയിലായ പ്രതികള്‍ പോലീസിനോട് പറഞ്ഞു. രഞ്ജിത്തിന്റെ തലച്ചോറിനും ക്ഷതമേറ്റിരുന്നു. ആളൊഴിഞ്ഞ ആലയില്‍ എത്തിച്ചാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. പ്രതികള്‍ ലഹരി സംഘത്തിലും നിരവധി ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടവരാണ്. ഒന്നാം പ്രതി പാമ്പ് മനോജിന്റെ ഭാര്യയെ ഒപ്പം താമസിപ്പിച്ചതിന്റെ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

മനോജ് പിടിയിലാകാനുണ്ട്. കൈതപ്പുഴ സ്വദേശി ഉണ്ണി എന്ന പ്രതി ഇനി പിടിയിലാകാനുണ്ട്. ഇയാളും മനോജും വിവിധ കേസുകളില്‍ ജയിലില്‍ ഒരുമിച്ച് കഴിയവെയാണ് പരിചയപ്പെട്ടത്. മയ്യനാട്, കൈതപ്പുഴ, പരവൂര്‍, നെടുങ്ങോലം ഭാഗങ്ങളില്‍ ലഹരിമരുന്ന് വിറ്റാണ് ഇവര്‍ പണം കണ്ടെത്തിയിരുന്നത്. കൊട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു.

മനോജിന്റെ ഭാര്യ ഇയാളുടെ പീഡനം സഹിക്കവയ്യാതെ രഞ്ജിത്തിനൊപ്പം ഇറങ്ങി പോകുകയായിരുന്നു. ഇതിന്റെ പക ഒന്‍പത് വര്‍ഷമായി മനസില്‍ കൊണ്ടു നടക്കുകയായിരുന്നു മനോജ്. ഒടുവില്‍ കഴിഞ്ഞ മാസം 15ന് രഞ്ജിത്തിനെ തട്ടിക്കൊണ്ടു പോയി കൊലപാതകം നടത്തുകയായിരുന്നു. മനോജ് ആക്രമിക്കുമെന്ന് അറിയാമായിരുന്നതിനാല്‍ രഞ്ജിത്ത് വീടിന് പുറത്ത് പോലും ഇറങ്ങിയിരുന്നില്ല. കഴിഞ്ഞ 15ന് പ്രാവ് വില്‍പ്പനക്കാരനായ രഞ്ജിത്തിനെ പ്രാവിനെ വാങ്ങാനെന്ന പേരില്‍ വീടിന് പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം തട്ടിക്കൊണ്ടു പോകുകയായിരുന്നു.

Ads by Google
Sunday 09 Sep 2018 06.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW