Monday, June 10, 2019 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 04.32 PM

ഇനി ഇവര്‍ ഒറ്റയ്ക്കല്ല: ബിഷപ്പിനെ അറസ്റ്റു ചെയ്യാത്ത സര്‍ക്കാരിനെയും ഡി.ജി.പിയേയും കുടഞ്ഞ് ജസ്റ്റീസ് കെമാല്‍ പാഷ; സഭാനേതൃത്വത്തെ വിമര്‍ശിച്ച് വൈദികരും

ഡി.ജി.പിയുടെ പ്രസ്താവന നാണംകെട്ടതാണ്. ബലാത്സംഗക്കേസില്‍ അന്വേഷണം അന്തിമ ഘട്ടത്തിലെന്ന് പറയുമ്പോള്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കണം.
uploads/news/2018/09/247208/franco.jpg

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീക്ക് നീതി വൈകുന്നതില്‍ അനിശ്ചിതകാല സമരം ആരംഭിച്ച കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സമരവേദിയിലേക്ക് പ്രമുഖരുടെ ഒഴുക്ക്. റിട്ട.ജസ്റ്റീസ് കെമാല്‍ പാഷ, സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ട്, ഓര്‍ത്തഡോക്സ് സഭ കൊടുങ്ങല്ലൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ ഒസ്ത്താസിയോസ്, പി.ടി തോമസ് എം.എല്‍.എ, ഫാ.ജോയ്‌സ് കൈതക്കോട്ടില്‍, ഫാ.ബെന്നി മാരാംപറമ്പില്‍, കപ്പൂച്ചിന്‍ സഭയില്‍ നിന്നുള്ളവര്‍ അടക്കം പത്തോളം വൈദികരാണ് വേദിയില്‍ എത്തിയത്. എറണാകുളം-അങ്കമാലി അതിരൂപത കെ.സി.വൈ.എം പ്രവര്‍ത്തകരും സമരവേദിയില്‍ എത്തി.

സര്‍ക്കാരിനെതിരെയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കുമെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ജസ്റ്റീസ് കെമാല്‍ പാഷ പ്രതികരിച്ചത്. കേരളം സാക്ഷ്യംവഹിക്കുന്നത് നാണംകെട്ട കാര്യത്തിനാണെന്ന് പറഞ്ഞ ജസ്റ്റീസ്, സ്ത്രീ സുരക്ഷ പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാരില്‍ നിന്നുള്ള നാണംകെട്ട നീതിയാണ് കിട്ടുന്നതെന്ന് ചൂണ്ടിക്കാട്ടി.

അന്വേഷണം അന്തിമ ഘട്ടത്തിലെന്ന് പറയുന്ന ഡി.ജി.പിയുടെ പ്രസ്താവന നാണംകെട്ടതാണ്. ബലാത്സംഗക്കേസില്‍ അന്വേഷണം അന്തിമ ഘട്ടത്തിലെന്ന് പറയുമ്പോള്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കണം. അത് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതി രക്ഷപ്പെടും. അതിനു പോലും പോലീസിന് കഴിയുന്നില്ല. പോലീസൂം പ്രതിയുമായുള്ള കൊടുക്കല്‍ വാങ്ങലാണ് ഇവിടെ നടക്കുന്നത്. പ്രതി മുന്‍കൂര്‍ ജാമ്യത്തിന് പോലും തയ്യാറാകുന്നില്ല. ഒരു കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം കിട്ടില്ലെന്ന് അറിയാം. അതിനു പോയാല്‍ അന്വേഷണ സംഘത്തിനു മുന്‍പില്‍ ഹാജരാകാനെ പറയൂ. അങ്ങനെ വന്നാല്‍ അന്വേഷണ സംഘത്തിന് ഇയാളെ അറസ്റ്റു ചെയ്യേണ്ടിവരും. അതിനാല്‍ പോലീസിന്റെ ഉപദേശവും ഇതായിരിക്കും. ഒരു കേസിലും ഇതുപോലെ കണ്ടിട്ടില്ല.

അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് പറയുന്നത് പ്രതിക്ക് രക്ഷപ്പെടാന്‍ വേണ്ടിയാണ്. അറസ്റ്റ് ചെയ്യാതെ കുറ്റപത്രം കൊടുക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. അങ്ങനെ വന്നാല്‍ തനിക്ക് ലൈംഗികശേഷിയില്ലെന്നും പറഞ്ഞ് പ്രതിക്ക് കോടതിയില്‍ നിന്നും രക്ഷപ്പെടാമെന്നും ജാസ്റ്റീസ് കമാല്‍പാഷ ചൂണ്ടിക്കാട്ടി.

വിവരമുള്ള ജനം ഇതെല്ലാം കണ്ടുകൊണ്ട് ഇരിക്കുകയാണെന്ന് ഇവിടെയുള്ള രാഷ്ട്രീഐയ കക്ഷികള്‍ തയ്യാറാകണം. ഇത് സഭയ്‌ക്കെതിരായ ആരോപണമല്ല. സഭയും ബിഷപ്പും ഒന്നല്ല. സഭയുടെ തലവനായിരിക്കും ബിഷപ്പ്. എന്നാല്‍ തെറ്റു ചെയ്താല്‍ തിരുത്തപ്പെടണം. പ്രതിയെ അസ്റ്റു ചെയ്യുകയാണ് വേണ്ടത്. അതിനു ശേഷം അയാള്‍ക്ക് വേണമെങ്കില്‍ ജാമ്യമെടുക്കാം. സ്ത്രീകളുടെ അതിജീവനത്തിന്റെ പോരാട്ടമാണിത്. സ്ത്രീകളുടെ ആവശ്യമാണിത്. സമൂഹത്തിന്റെ ആവശ്യമാണിത്. എല്ലാവരും ഒറ്റക്കെട്ടായിനില്‍ക്കണമെന്നും ജസ്റ്റീസ് കെമാല്‍ പാഷ ആഹ്വാനം ചെയ്തു.

ഇവിടേക്ക് വന്നത് ഒരു വിശ്വാസത്തിന്റെ പേരിലാണ് ഫാ.പോള്‍ തോലക്കാട്ട് പറഞ്ഞു. പണ്ട് പലരും പീഡിപ്പിക്കപ്പെട്ടപ്പോള്‍ പ്രതിഷേധച്ചവരെ ഒന്നും ഈ വഴിക്ക് കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റു ചെയ്യാന്‍ ഭയപ്പെടുന്നു എന്നതാണ് അത്ഭുതപ്പെടുത്തുന്നതെന്ന് പി.ടി തോമസ് ചോദിക്കുന്നു. ഒരുപന്തിയില്‍ രണ്ട് വിളമ്പലാണ് സര്‍ക്കാര്‍. കോണ്‍ഗ്രസ് എം.എല്‍.എ വിന്‍സെന്റിനെഒരു സ്ത്രീയുടെ പരാതിയില്‍ 24 മണിക്കൂറിനുള്ളില്‍ അറസ്റ്റു ചെയ്ത് ഒരു മാസം ജയിില്‍ അടച്ചു. അതില്‍ നിന്ന് വ്യത്യസ്തമായി എന്തു നിയമപരിരക്ഷയാണ് ബിഷപ്പിന് ഉള്ളതെന്ന് ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കണം. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ എല്ലാവരും ഇതിനൊപ്പമാണെന്ന് കരുതുന്നില്ല. എന്തിന് നീതി നിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രിയടെ ചുമതലയുള്ളവര്‍ എങ്കിലും പറയണം. ബിഷപ്പ് ജലന്ധറില്‍ ജീവനോടെ ഇരിക്കുമ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസിനെ വിട്ട് അന്വേഷണം നടത്തുകയാണെന്നാണ് ഡി.ജി.പി പറയുന്നതെന്ന് പി.ടി തോമസ് കുറ്റപ്പെടുത്തി.

ഒറീസയില്‍ ക്രൈസ്തവര്‍ ചുട്ടെരിക്കപ്പെട്ടപ്പോള്‍ പ്രതിഷേധിച്ചവരാണ് നമ്മുടെ പിതാക്കന്മാര്‍. എന്നാല്‍ നമ്മെ സംരക്ഷിക്കേണ്ടവര്‍ തന്നെ പീഡിപ്പിക്കുന്നുവെന്ന് ഫാ.ബെന്നി മാരാംപറമ്പില്‍ പറഞ്ഞു. സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പിശാചിന്റെ പണിയാണെന്ന് ചിലര്‍ പറയുന്നു. അത് ശരിയാണ്. അനീതിക്ക് എതിരെ സമരം ചെയ്യുന്നവരല്ല, സഭയെ തകര്‍ക്കാന്‍ ചില മെത്രാന്മാരിലൂടെയാണ് പിശാച് പ്രവര്‍ത്തിക്കുന്നത്. സഭ എന്നാല്‍ മെത്രാന്‍ എന്നായിരുന്നു പണ്ടത്തെ വിശ്വാസം. എന്നാല്‍ സഭ എന്നാണ് ദൈവജനമാണ് എന്നാണ് ഇപ്പോഴത്തെ പഠനം. ആടുകളെ സംരക്ഷിക്കുന്ന ഇടയന്‍ തന്നെ അവയിലെ കൊഴുത്ത ആടുകളെ കൊന്നുതിന്നുന്ന പ്രവണതയാണ്. അത്തരം ഇടയന്മാരെ ശിക്ഷിക്കുമെന്നാണ് ദൈവം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പിന്റെ അറസ്റ്റു വൈകരുതെന്ന് വി.എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടു. അറസ്റ്റു വൈകുന്നത് നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുമെന്നും വി.എസ ചൂണ്ടിക്കാട്ടി.

Ads by Google
Sunday 09 Sep 2018 04.32 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW