ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സിന്റെ ഫൈനല്‍ പോരാട്ടം അരങ്ങേറിയ ആര്‍തര്‍ ആഷെ സ്റ്റേഡിയം വഹിച്ചത് സമാനകളില്ലാത്ത നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക്. 24-ാം ഗ്രാന്സ്ലാം സ്വപ്നം കണ്ടിറങ്ങിയ ടെന്നീസ് റാണി സെറീന വില്യംസിന് തൊട്ടടതെല്ലാം പിഴയ്ക്കു കാഴ്ച. പിന്നാലെ സകല നിയന്ത്രണവും നഷ്ടപ്പെടുന്ന കാഴ്ച.. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ സെറീനയുടെ കണ്ണീരിനു മുന്നില്‍ ഗ്രാന്സ്ലാം കിരീടം ആദ്യമായി ജപ്പാനിലെത്തിച്ച താരമെന്ന നവോമി ഒസാക്കയുടെ ചരിത്രം ആരും കാണാതെ പോകുന്ന കാഴ്ച..
എന്നാല്‍ നാടകീയതകള്‍ക്കു തുടക്കം കുറിച്ച സെറീന തന്നെ നവോമിയുടെ ആ ചരിത്രത്തെ ലോകത്തിനു മുന്നില്‍ ഉയര്‍ത്തി. ആഷെ സ്റ്റേഡിയത്തിലെ പുരസ്കാരദാന ചടങ്ങ് ആദ്യമായി കാണികളുടെ കൂവലില്‍ മുങ്ങിയപ്പോള്‍, സെറീനയുടെ വാക്കുകള്‍ തന്നെ അവരെ നിശ്ശബ്ദരാക്കി.
ഞാന്‍ മര്യാദയില്ലാതെ പെരുമാറാന്‍ ആഗ്രഹിക്കുന്നില്ല, അവള് നന്നായി കളിച്ചു, ഇത് അവള്‍ക്ക് എന്നും ഓര്‍മ്മിക്കാവുന്ന ഒരു നിമിഷമാക്കി നമ്മുക്ക് മാറ്റിയെടുകകാം. ഇനി ആരും കൂവരുത്. അവളുടെ പ്രയത്നത്തെ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കരുത്.. റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി വാങ്ങി കരച്ചിലടക്കാനാകതെയുള്ള സെറീനയുടെ വാക്കുകളില്‍ കാണികള്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചു. ഇരുപത്തിനാലായിരത്തോളം കാണികളെ നിരാശയിലാഴ്ത്തി അവരുടെ പ്രിയപ്പെട്ട താരത്തെ പരാജയപ്പെടുത്തിയതിന് ചരിത്രം തിരുത്തിയ നവോമി മാപ്പ് പറയുകയും ചെയ്തു.
രണ്ടാം സെറ്റില്‍ 3-3 ന് സ്കോര്‍ നില്‍ക്കെ സെറീന ദേഷ്യം നിയന്ത്രിക്കാനാകാതെ റാക്കറ്റ് കോര്‍ട്ടില്‍ എറിഞ്ഞുടയ്ക്കുകയായിരുന്നു. ഇതോടെ ഒരു പെനാല്‍റ്റി പോയിന്റ് കൂടി ലഭിച്ചതോടെ സെറീനയുടെ സകല നിയന്ത്രണവും വഴുതി. അമ്പയര്‍ക്ക് അരികിലെത്തിയ സെറീന വിരല്‍ ചൂണ്ടി നിങ്ങളൊരു കള്ളനാണെന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു.
Coaching or not? This is the question #Mouratoglou #SerenaWilliams #usopen pic.twitter.com/vHMNwkHSq6— thibnice10 (@thibnice10) September 8, 2018
Serena has lost it. She didn't bring it today, the ref was just doing his job, and now she's turned it into an * for Osaka, which it shouldn't be. #USopen pic.twitter.com/Pnn75nMlx4— Vasu Kulkarni (@Vasu) September 8, 2018
The Pride of 🇯🇵!@Naomi_Osaka_ defeats Serena Williams 6-2, 6-4 to become the first Japanese player to win a Grand Slam singles title!#USOpen pic.twitter.com/sNilrZOaNU— US Open Tennis (@usopen) September 8, 2018