Monday, July 01, 2019 Last Updated 16 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 12.22 PM

അഞ്ചു വര്‍ഷത്തെ പ്രണയം; യുവ താരം സഞ്ജു സാംസണ്‍ വിവാഹിതനാകുന്നു

uploads/news/2018/09/247189/sanju.jpg

തിരുവനന്തപുരം: യുവ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനാകുന്നു. അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്ന തിരുവനന്തപുരം സ്വദേശി ചാരു ആണ് വധു. ഇത്രയും കാലം ലോകത്തോട് പറയണമെന്ന് വിചാരിച്ച കാര്യം മാതാപിതാക്കളുടെ അനുഗ്രഹത്തോടെ പറയാന്‍ സാധിച്ചതിന്റെ സന്തോഷം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സഞ്ജു പങ്കുവെച്ചു.

2013 ഓഗസ്റ്റ് 22ന് രാത്രി 11.11നാണ് താന്‍ ആദ്യമായി ചാരുവിന് സന്ദേശം അയച്ചതെന്ന് സഞ്ജു പറഞ്ഞു. കാമുകിക്കൊപ്പമുളള ഒരു ചിത്രം പങ്കുവെയ്ക്കാനും ചാരുവുമായി പ്രണയത്തിലാണെന്ന് ലോകത്തോട് വിളിച്ച് പറയാനും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

ഡിസംബര്‍ 22നാണ് സഞ്ജു വിവാഹിതനാവുന്നതെന്നും വിവരമുണ്ട്. ഒരുമിച്ച് സമയം ചെലവഴിച്ച തങ്ങള്‍ക്ക് ഒരുമിച്ച് പൊതു ഇടത്തില്‍ നടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സഞ്ജു പറഞ്ഞു. തങ്ങളുടെ ഇഷ്ടം സന്തോഷത്തോടെ അംഗീകരിച്ച മാതാപിതാക്കള്‍ക്ക് സഞ്ജു നന്ദി പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് സമയം ചെലവഴിച്ചു, പക്ഷെ ഒരുമിച്ച് നടക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇന്ന് മുതല്‍ ഞങ്ങള്‍ക്ക് അതിന് സാധിക്കും. ഞങ്ങളുടെ ഇഷ്ടം സന്തോഷത്തോടെ അംഗീകരിച്ച മാതാപിതാക്കള്‍ക്ക് നന്ദി. നിന്നെ പോലെ വിശേഷപ്പെട്ട ഒരാളെ കൂടെ ലഭിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ് ചാരു. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹം ഞങ്ങള്‍ക്കൊപ്പം ഉണ്ടാവണം, സഞ്ജു പറഞ്ഞു.

ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംനേടിയതിന്റെ സന്തോഷത്തിനിടെയാണ് തന്റെ വിവാഹക്കാര്യവും സഞ്ജു വെളിപ്പെടുത്തിയത്. കേരളത്തിന് വേണ്ടി രഞ്ജി മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി ഇതിനോടകം തന്നെ കരസ്ഥമാക്കാന്‍ സഞ്ജുവിനു കഴിഞ്ഞു.

Ads by Google
Sunday 09 Sep 2018 12.22 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW