Tuesday, July 16, 2019 Last Updated 10 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 11.52 AM

പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മുറിയിലും കിണറിന്റെ ചുറ്റുമതിലിലും രക്തക്കറ

Nun

പത്തനാപുരം: കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോര്‍ ദേറ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്‍ ആണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയാണ് സൂസണ്‍. കിണറിന് സമീപം രക്തം വീണ പാടുകളും കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹത്തിന്റെ മുടി മുറിച്ച നിലയിലാണ് കണ്ടെത്തിയത്. മുടിയുടെ മുറിച്ച ഭാഗം മുറിയിലും കണ്ടെത്തിയിട്ടുണ്ട്. മുറിയില്‍ ഒറ്റയ്ക്കാണ് കന്യാസ്ത്രി താമസിച്ചിരുന്നത്. മുറിയിലും കിണറിന്റെ പാടുകളും രക്തക്കറ പറ്റിയിട്ടുണ്ട്. അപസ്മാരരോഗമുള്ള ആളാണ് എന്നും ചികിത്സ എടുക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കിണറ്റില്‍ വീണുകിടക്കുന്നു എന്ന് കണ്ട് അഗ്നിശമനസേനയെ ആദ്യം അറിയിക്കുകയായിരുന്നു. മരിച്ചാണ് കിടക്കുന്നത് എന്നുകണ്ടതോടെ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുറത്തെടുത്തത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. കിണറിന് സമീപം രക്തക്കറ കണ്ടെത്തിയതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നതാണ് പൊലീസ് നല്‍കുന്ന സൂചന.

കോണ്‍വെന്റില്‍ നിന്ന് മറ്റു കന്യാസ്ത്രീകളോടും ജീവനക്കാരോടും പുറത്തുപോകരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്തുപോയവരെ തിരിച്ചെത്തിക്കാനും പൊലീസ് നിര്‍ദേശം നല്‍കിയിരിക്കുകായണിപ്പോള്‍.

Ads by Google
Ads by Google
Loading...
TRENDING NOW