Tuesday, April 23, 2019 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 11.52 AM

ദിലീപിന്റെ 'നീതി' നടപ്പാക്കാന്‍ മംമ്തയും പ്രിയാ ആനന്ദും

uploads/news/2018/09/247186/dileep.jpg

'ടൂ കണ്ട്രീസ്' എന്ന ചിത്രത്തിനു ശേഷം ദിലീപും മംമ്താ മോഹന്‍ദാസും വീണ്ടും ഒന്നിക്കുന്നു. ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'നീതി' എന്ന ചിത്രത്തിലാണ് മംമ്തയെത്തുന്നത്. മംമ്തയെ കൂടാതെ പ്രിയാ ആനന്ദും ചിത്രത്തിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദിലീപും മംമ്തയും മുമ്പും നിരധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 'പാസഞ്ചര്‍', 'മൈ ബോസ്', 'ടൂ കണ്ട്രീസ്' എന്നീ ചിത്രങ്ങളില്‍ ഇവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഈ ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രിയാ ആനന്ദ് ആദ്യമായാണ് ദിലീപിനൊപ്പം അഭിനയിക്കുന്നത്. പ്രിയയുടെ മൂന്നാമത്തെ മലയാളം ചിത്രമാണ് 'നീതി'. തുടക്കം പൃഥ്വിരാജിന്റെ എസ്രയിലൂടെയായിരുന്നു. നിവിന്‍ പോളി, മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ചഭിനയിക്കുന്ന കായംകുളം കൊച്ചുണ്ണിയാണ് പ്രിയയുടെ രണ്ടാമത്തെ മലയാളം ചിത്രം. സിനിമ ഇനിയും റിലീസ് ചെയ്തിട്ടില്ല.

'നീതി'യില്‍ മംമ്തയും പ്രിയയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുക. പ്രിയ ചിത്രത്തിന്റെ സെറ്റില്‍ എത്തുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. മംമ്ത സെപ്തംബര്‍ 16നു മാത്രമേ സെറ്റില്‍ ജോയിന്‍ ചെയ്യുകയുള്ളൂ. നീതിയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. ആലപ്പുഴ, വാഗമണ്‍ എന്നിവിടങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകള്‍.

ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് മലയാളത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് നീതി. വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് തന്നെയാണ് പുതിയ സിനിമ ട്വിറ്ററിലൂടെ അനൗണ്‍സ് ചെയ്തിരിക്കുന്നത്. രാഹുല്‍ രാജ് ആണ് നീതിയുടെ സംഗീതം ഒരുക്കുക.

Ads by Google
Sunday 09 Sep 2018 11.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW