Monday, January 21, 2019 Last Updated 36 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 02.27 AM

ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച്‌ : നിരണം സെന്റ്‌ തോമസ്‌ ദേവാലയ കൂദാശ പൂര്‍ത്തിയായി

തിരുവല്ല: പൈതൃക പെരുമയില്‍ ബിലീവേഴ്‌സ്‌ ഈസ്‌റ്റേണ്‍ ചര്‍ച്ച്‌ നിരണം സെന്റ്‌ തോമസ്‌ ദേവാലയ കൂദാശ നടന്നു. സ്‌തോത്ര ഗീതങ്ങള്‍ ഉയര്‍ന്നു മുഴങ്ങിയ അന്തരീക്ഷത്തില്‍ സഭാ പരമാധ്യക്ഷന്‍ ഡോ. കെ.പി. യോഹന്നാന്‍ മെത്രാപ്പോലീത്തയാണു കൂദാശ നിര്‍വഹിച്ചത്‌. നിരണം ഭദ്രാസന സഹായ മെത്രാന്‍ ജോജു മാത്യൂസ്‌ എപ്പിസ്‌കോപ്പ, ചെന്നൈ-കര്‍ണാടക ഭദ്രാസനാധിപന്‍ ഡോ. ശാമുവേല്‍ മാത്യു എപ്പിസ്‌കോപ്പാ, ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. സൈമണ്‍ ജോണ്‍ എപ്പിസ്‌കോപ്പ എന്നിവര്‍ സഹകാര്‍മ്മികരായി.
രണ്ടായിരം വര്‍ഷത്തെ ക്രൈസ്‌തവ പാരമ്പര്യമുള്ള നിരണത്തെ ഏറ്റവും പുതിയ ദേവാലയമാണിത്‌. 2016 ലാണു ശിലാസ്‌ഥാപനം നടത്തിയത്‌. ഇന്നലെ രാവിലെ 10 നു ദേവാലയ കവാടത്തിലെത്തിയ മെത്രാപ്പോലീത്തയെ ഇടവക വികാരി റവ. ഷിജു മാത്യു വരവേറ്റു. പ്രധാനാചാര്യനും എപ്പിസ്‌കോപ്പമാരും വൈദികരും വിശ്വാസ സമൂഹവും ദേവാലയത്തിനു മൂന്നു പ്രാവശ്യം പ്രദക്ഷിണം വച്ചു. തുടര്‍ന്ന്‌ ഇടവകയ്‌ക്കു വേണ്ടി വികാരി വിശ്വാസ പ്രഖ്യാപനം നടത്തി. കൂദാശ സംബന്ധിച്ചു മെത്രാപ്പോലീത്തയുടെ കല്‍പ്പന വായിച്ചതോടെ ചടങ്ങുകള്‍ ആരംഭിച്ചു.
തുടര്‍ന്നു കുര്‍ബാന നടന്നു. പ്രളയ ദുരിതങ്ങളുടെ പശ്‌ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു. കുര്‍ബാനയ്‌ക്കുശേഷം ദേവാലയ, കുരിശടി നിര്‍മാണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയവര്‍ക്കു ഡോ. കെ.പി. യോഹന്നാന്‍ മെത്രാപ്പോലീത്താ പ്രത്യേക പാരിതോഷികം നല്‍കി.

Ads by Google
Sunday 09 Sep 2018 02.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW