Saturday, February 23, 2019 Last Updated 33 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 02.27 AM

ഭക്‌തിയുടെ നേര്‍ക്കാഴ്‌ചയായി മേരീനാമധാരികളുടെ സംഗമം

കുറവിലങ്ങാട്‌: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചു സംഘടിപ്പിച്ച മേരീനാമധാരികളുടെ സംഗമം ഭക്‌തിയുടെ നേര്‍ക്കാഴ്‌ചയായി. വലതു കരത്തില്‍ ജപമാലയുമായി വിശ്വാസീസമൂഹം. കുഞ്ഞുമേരി മുതല്‍ വലിയമറിയം വരെയുളള പരിശുദ്ധ മാതാവിന്റെ നാമധാരികളവയ മാലാഖക്കൂട്ടം കത്തിച്ചുപിടിച്ച മെഴുകിതിരികളുമായാണ്‌ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്‌മറിയം ആര്‍ച്ച്‌ഡീക്കന്‍ തീര്‍ഥാടന ദേവാലയത്തില്‍ ഒന്നിച്ചത്‌.
എട്ടുനോമ്പ്‌ ആചരണത്തിനുശേഷമുള്ള അപൂര്‍വദൃശ്യമായി ഇത്‌. മാതാവിന്റെ ചിത്രം ആലേഖനം ചെയ്‌ത പേപ്പല്‍പ്പതാകയുടെ മാതൃകയിലുളള കുടകളും മുത്തുക്കുടകളും കൊടികളും പൊന്നിന്‍ കുരിശിനൊപ്പം വെളളിക്കുരിശുകളും ദേവാലയത്തിന്റെ മോണ്ടളത്തില്‍നിന്ന്‌ ജൂബിലി കപ്പേളയിലേക്ക്‌ പ്രദക്ഷിണ നീങ്ങി. തെക്കേസങ്കീര്‍ത്തിയില്‍ ഒറ്റക്കല്ലില്‍തീര്‍ത്ത പരിശുദ്ധ മാതാവിന്റെ തിരുസന്നിധിയില്‍നിന്ന്‌ മാതാവിന്റെ തിരുസ്വരൂപം പുറത്തേക്ക്‌ ആനയിച്ചായിരുന്നു ഇത്‌.
വിശുദ്ധ സെബസ്‌ത്യാനോസിന്റെ സന്നിധിയിലെ കല്‍പ്പടവുകള്‍ നിറഞ്ഞ്‌ കവിഞ്ഞെത്തിയത്‌ രണ്ടായിരത്തിലേറെ മേരിമാരായിരുന്നു. ഭാഷയും ദേശവും പ്രായവുമൊക്കെ വേര്‍തിരിവുകള്‍ തീര്‍ത്തപ്പോഴും മുത്തിയമ്മയ്‌ക്ക്‌ മുന്നില്‍ അവരെല്ലാം എട്ടുനോമ്പിന്റെ സമാപനദിനമായിരുന്ന ഇന്നലെ കുറവിലങ്ങാട്‌ ദേവാലയത്തിലെ കല്‍പ്പടവുകളില്‍ ഒന്നായി.
പേരിന്റെ പേരിലുള്ള ഈ സംഗമം ഇതോടെ ചരിത്രത്തിന്റെ ഭാഗവുമായി. പരിശുദ്ധ മാതാവിന്റെ പേരുകളായ മേരി, മറിയം, അമല, നിര്‍മല, വിമല, മരിയ എന്നിവ സ്വീകരിച്ച്‌ ജനനത്തിരുനാളില്‍ മുത്തിയമ്മയ്‌ക്കു മുന്‍പിന്‍ സംഗമിക്കുകയെന്നത്‌ കുറവിലങ്ങാടിന്റെ പ്രത്യേകതയാണ്‌. കേരളത്തെ പിടിച്ചുലച്ച പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന ആയിരങ്ങള്‍ക്ക്‌ കൈത്താങ്ങാകാന്‍ നോമ്പ്‌ വീടല്‍ വിരുന്ന്‌ ഒഴിവാക്കി തുക സമാഹരിക്കുകയായിരുന്നു. മേരീനാമധാരികള്‍ പാകപ്പെടുത്തി കൊണ്ടുവരുന്ന കളളപ്പം കഴിച്ച്‌ നോമ്പ്‌ വീടുകയെന്ന പാരമ്പര്യം ഉണ്ടായിരുന്നെങ്കിലും സംഗമത്തിനെത്തിയവര്‍ മുത്തിയമ്മയുടെ സവിധത്തില്‍ പതിവുള്ള 21 കള്ളപ്പത്തിന്‌ പകരമായി ഇക്കുറി കള്ളപ്പത്തിന്റെ ചെലവ്‌ വരുന്ന തുക വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലേക്ക്‌ സംഭാവന നല്‍കി. മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, ആര്‍ച്ച്‌ പ്രീസ്‌റ്റ്‌ റവ.ഡോ. ജോസഫ്‌ തടത്തില്‍, സീനിയര്‍ സഹവികാരി ഫാ. കുര്യാക്കോസ്‌ വെള്ളച്ചാലില്‍, സഹവികാരിമാരായ ഫാ. ജോര്‍ജ്‌ നെല്ലിക്കല്‍, ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. തോമസ്‌ കുറ്റിക്കാട്ട്‌, ഫാ. മാണി കൊഴുപ്പന്‍കുറ്റി, സ്‌പെഷല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ്‌ നിരവത്ത്‌ എന്നിവര്‍ മേരിമാര്‍ക്ക്‌ പ്രാര്‍ത്ഥഥനാശംസകള്‍ നേര്‍ന്നു.

Ads by Google
Sunday 09 Sep 2018 02.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW