നിരണം: വിശ്വസ്നേഹത്തിന്റെ ഉറവ വറ്റാത്ത കേന്ദ്രങ്ങളാകണം ആരാധനാലയങ്ങളെന്നു ഡോ.കെ.പിഴ യോഹന്നാന് മെത്രാപ്പോലീത്താ. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് നിരണം സെന്റ് തോമസ് ദേവാലയ കൂദാശ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
യേശു ക്രിസ്തു ലോകത്തിന് നല്‍കിയത് സമാധാനത്തിന്റെ സന്ദേശമാണ്. അര്‍ഥമില്ലാത്ത ജീവിതവും ലക്ഷ്യമില്ലാത്ത ജീവിതങ്ങളും സമാധാനമില്ലാതാക്കും. സ്നേഹശൂന്യതയാണു നാം നേരിടുന്ന എല്ലാ വിപത്തുകള്‍ക്കും കാരണം. ശരീരത്തിനും മനസിനും സൗഖ്യമുണ്ടാകണമെങ്കില് ദൈവ സ്നേഹം നമ്മില്‍ നിറയേണ്ടതുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. കേരളം മഹാപ്രളയകാലത്ത് ദര്‍ശിച്ചത് കരുതലിന്റേയും സ്നേഹത്തിന്റേയും കാഴ്ചകളാണ്. അയല്ക്കാരന് കഷ്ടപ്പെടുമ്പോള്‍ അവന്റെ കണ്ണീരൊപ്പാന്‍ കഴിയുന്നത് ഉദാത്തമായ സ്നേഹത്തിന്റെ ഫലമാണ്.
ഏതെങ്കിലുമൊരു അപകടസമയത്ത് മാത്രമല്ല ഇത്തരം സ്നേഹപ്രകടനങ്ങളുണ്ടാകേണ്ടത്. ഈ സ്നേഹം ജീവിതത്തിന്റെ എല്ലാ തലങ്ങളിലും അനുവര്‍ത്തിക്കേണ്ടതാണ്. അപ്പോഴാണ് സമാധാനം പുലരുകയെന്നും യോഹന്നാന് മെത്രാപ്പോലീത്താ പറഞ്ഞു. ജോജോ മാത്യൂസ് എപ്പിസ്കോപ്പ, ഡോ. ശാമുവേല്‍ മാത്യു എപ്പിസ്കോപ്പ, ഡോ. സൈമണ്‍ ജോണ്‍ എപ്പിസ്കോപ്പ, റവ. ഷിജു മാത്യു എന്നിവര്‍ പങ്കെടുത്തു.