Saturday, November 17, 2018 Last Updated 11 Min 27 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 02.13 AM

ഗൃഹോപകരണങ്ങള്‍ നഷ്‌ടമായവര്‍ക്ക്‌ ആശ്വാസമായി പിട്ടാപ്പിള്ളില്‍

കൊച്ചി: മഴക്കെടുതിയില്‍ കേടുപാടുകള്‍ സംഭവിച്ച ഗൃഹോപകരണങ്ങള്‍ക്ക്‌ സൗജന്യ സര്‍വീസ്‌ വാഗ്‌ദാനം ചെയ്‌ത്‌ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ്‌. പിട്ടാപ്പിള്ളില്‍ ഏജന്‍സീസില്‍ നിന്നും വാങ്ങിയ എല്ലാ ഗൃഹോപകരണങ്ങള്‍ക്കും ഗ്യാരണ്ടി പീരിയഡിലും അതിനുശേഷവും ലഭിക്കാവുന്ന എല്ലാ സര്‍വീസുകളും കമ്പനിയില്‍നിന്ന്‌ നേരിട്ട്‌ ലഭ്യമാകും.
റിപ്പയര്‍ ചെയ്യാന്‍ പറ്റാത്ത ഗൃഹോപകരണങ്ങള്‍ക്ക്‌ എക്‌സചേഞ്ച്‌ സൗകര്യവും, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക്‌ പലിശരഹിത തവണ വ്യവസ്‌ഥയില്‍ ആദ്യ ഗഡു പൂര്‍ണമായും ഒഴിവാക്കുന്ന പദ്ധതികളും പിട്ടാപ്പിള്ളില്‍ ഏജന്‍സീസില്‍ ലഭ്യമാണ്‌. മിക്‌സി, ഗ്യാസ്‌ സ്‌റ്റൗ തുടങ്ങിയ അടുക്കള ഗൃഹോപകരണങ്ങള്‍ക്ക്‌ പ്രത്യേക ലോണ്‍ സൗകര്യവുമുണ്ട്‌.
പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ എക്‌സ്‌റ്റെന്റഡ്‌ വാറണ്ടിയില്‍ ലഭ്യമായ ഗൃഹോപകരണങ്ങള്‍ക്ക്‌ വാറണ്ടിയുടെ എല്ലാ ആനുകൂല്യങ്ങളും നല്‍കിവരുന്നു. ഓണം പവര്‍പാക്ക്‌ ഓഫര്‍ സെപ്‌തംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്‌ ഇതിലൂടെ 15 ഭവനങ്ങള്‍ക്ക്‌ സൗജന്യ സോളാര്‍ പവര്‍ പ്ലാന്റുകളും, മൂന്നു ഫോര്‍ഡ്‌ ഇക്കോ സപോര്‍ട്ട്‌ എസ്‌.യു.വി കാറുകളും, 25 ബൈക്കുകളും നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കുന്നുണ്ട്‌.
500 രൂപ മുതല്‍ 5000 രൂപ വരെയുള്ള ഗിഫ്‌റ്റ്‌ കൂപ്പണുകള്‍ സമ്മാനമായി നല്‍കുന്നതാണ്‌. ഈ ഓഫറുകളെല്ലാം പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ 25 നഗരങ്ങളിലുള്ള 32 ഷോറൂമുകളില്‍ ലഭ്യമാണെന്ന്‌ പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ അറിയിച്ചു.

Ads by Google
Sunday 09 Sep 2018 02.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW