Sunday, September 09, 2018 Last Updated 17 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 02.13 AM

'മര്‍ച്ചന്റ്‌ ഇന്‍ എ ബോക്‌സ്‌' പുതിയ ടൂള്‍ കിറ്റുമായി സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌

തൃശൂര്‍: സൗത്ത്‌ ഇന്ത്യന്‍ ബാങ്കും മാസ്‌റ്റര്‍ കാര്‍ഡും സംയുക്‌തമായി മര്‍ച്ചന്റ്‌ ഇന്‍ എ ബോക്‌സ്‌ അവതരിപ്പിച്ചു. ഏഴു കോടി വ്യാപാരികളെ ശാക്‌തീകരിക്കുകയാണു ലക്ഷ്യം. റെഡി-ടു-യൂസ്‌ ടൂള്‍ കിറ്റാണു മര്‍ച്ചന്റ്‌ ഇന്‍ എ ബോക്‌സ്‌. വ്യാപാരികളുടെയും ചെറുകിട-ഇടത്തരം സംരംഭകരുടേയും പേയ്‌മെന്റുകള്‍ അനായാസമാക്കുകയാണ്‌ ഉദ്ദേശ്യം.
പണം അടയ്‌ക്കാനും സ്വീകരിക്കാനും മാസ്‌റ്റര്‍ കാര്‍ഡ്‌ ബിസിനസ്‌ ഡെബിറ്റ്‌ കാര്‍ഡ്‌, ഭാരത്‌ ക്യുആര്‍ എന്നിവ ഉപയോഗിക്കാം. പണം സ്വീകരിക്കാന്‍ ഭാരത്‌ ക്യുആറും പണം നല്‍കാന്‍ ബിസിനസ്‌ ഡെബിറ്റ്‌ കാര്‍ഡും ആണ്‌ മര്‍ച്ചന്റ്‌ ഇന്‍ എ ബോക്‌സിന്റെ രണ്ടു പ്രധാന ഘടകങ്ങള്‍. സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്‌ ഇന്ത്യയിലെമ്പാടുമുള്ള ഇടപാടുകള്‍ക്ക്‌ ഞൊടിയിടയ്‌ക്കുള്ളില്‍ പണം ലഭ്യമാക്കാനും കഴിയും.
സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ പ്രീമിയം കറന്റ്‌ അക്കൗണ്ട്‌ ഉടമകള്‍ക്കുള്ള, സമാനതകള്‍ ഇല്ലാത്ത ഡിജിറ്റല്‍ സംവിധാനം ആണിതെന്ന്‌ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌, റീട്ടെയില്‍ ബാങ്കിങ്‌ കണ്‍ട്രി ഹെഡ്‌ സന്‍ജയ്‌ സിന്‍ഹ പറഞ്ഞു.
ഡിജിറ്റല്‍ പേയ്‌മെന്റിന്റെ അനന്ത സാധ്യതകള്‍ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ ഇടപാടുകാര്‍ക്ക്‌ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍നിര സ്വകാര്യ ബാങ്കായ സൗത്ത്‌ ഇന്ത്യന്‍ ബാങ്കിന്‌ 27 സംസ്‌ഥാനങ്ങളിലും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 856 ശാഖകളും നാലു സര്‍വീസ്‌ ബ്രാഞ്ചുകളും 56 എക്‌സ്‌റ്റര്‍ ഓഫീസുകളും ഉണ്ട്‌. ഇന്ത്യയിലെ മൂന്നു ദശലക്ഷം വ്യാപാരികള്‍ക്ക്‌ പേയ്‌മെന്റ്‌ നടത്താന്‍ ചെറുകിട ഇടത്തരം സംരംഭകര്‍ക്ക്‌ മര്‍ച്ചന്റ്‌ ഇന്‍ എ ബോക്‌സ്‌ സഹായകമാണെന്ന്‌ മാസ്‌റ്റര്‍ കാര്‍ഡ്‌ മാര്‍ക്കറ്റ്‌ ഡെവലപ്‌മെന്റ്‌ സൗത്ത്‌ ഏഷ്യ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ രാജീവ്‌ കുമാര്‍ പറഞ്ഞു. രാജ്യാന്തരതലത്തില്‍ നാലു കോടി വ്യാപാരികള്‍ മാസ്‌റ്റര്‍ കാര്‍ഡ്‌ ബിസിനസ്‌ ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോഗിക്കുന്നുണ്ട്‌.

Ads by Google
Sunday 09 Sep 2018 02.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW