Sunday, September 09, 2018 Last Updated 20 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 02.13 AM

ജാക്‌ മാ ആലിബാബയുടെ പടിയിറങ്ങുന്നു

ന്യൂഡല്‍ഹി: ചൈനീസ്‌ കോടീശ്വരനും ഇ- പോര്‍ട്ടലായ ആലിബാബയുടെ സ്‌ഥാപകനുമായ ജാക്‌ മാ 54-ാം വയസില്‍ ഔദ്യോഗിക ജീവിതത്തോട്‌ വിടപറയുന്നു. നാളെയാണ്‌ മായുടെ ഔദ്യോഗിക ജീവിതത്തിലെ അവസാനദിനം.
മുന്‍ ടൂറിസ്‌റ്റ്‌ െഗെഡും ഇംഗ്ലീഷ്‌ അധ്യാപകനുമായിരുന്ന അദ്ദേഹം വിരമിക്കലിനു ശേഷം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയാണ്‌ ലക്ഷ്യമെന്നു വ്യക്‌തമാക്കി. കമ്പനിയുടെ ഡയറക്‌ടര്‍ ബോര്‍ഡില്‍ തുടരും. ഓണ്‍ലൈന്‍വഴി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ചെറിയൊരു സംരംഭമായി തുടങ്ങിയ ആലിബാബയെ ഇന്റനെറ്റ്‌ ലോകത്തിന്റെ നെറുകയിലെത്തിച്ചത്‌ മാ ആണ്‌.
സെപ്‌റ്റംബര്‍ ഏഴിലെ കണക്കു പ്രകാരം കമ്പനിയുടെ വിപണിമൂല്യം 420.8 ബില്യണ്‍ ഡോളറാണ്‌. 36.6 ബില്യണ്‍ ഡോളറാണ്‌ ജാക്കിന്റെ ആസ്‌തിയെന്നു ഫോബ്‌സ്‌ കണക്കുകളും വ്യക്‌തമാക്കി. അതായത്‌ ഏകദേശം 2,59,860 കോടി രൂപ.

Ads by Google
Sunday 09 Sep 2018 02.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW