Sunday, November 18, 2018 Last Updated 43 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 02.13 AM

ലയണ്‍സ്‌ ക്ലബ്‌സ് ഇന്റര്‍നാഷണല്‍ 25 കോടി മുടക്കി 500 കുടുംബങ്ങള്‍ക്ക്‌ വീടുകള്‍ നിര്‍മിച്ച്‌ നല്‍കും

അങ്കമാലി: പ്രളയദുരന്തത്തില്‍ വീടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്കു ലയണ്‍സ്‌ ക്ലബ്‌സ്‌ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ 500 വീടുകള്‍ നിര്‍മിച്ച്‌ നല്‍കുമെന്ന്‌ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. നരേഷ്‌ അഗര്‍വാള്‍. ഓരോ വീടിനും അഞ്ച്‌ ലക്ഷം രൂപയാണു ചെലവിടുന്നത്‌.
ലയണ്‍സ്‌ വില്ലേജ്‌ അല്ലെങ്കില്‍ ലയണ്‍സ്‌ നഗര്‍ എന്നായിരിക്കും ഈ ഭവന സമുച്ചയങ്ങള്‍ക്ക്‌ പേരിടുന്നത്‌. കേരള സര്‍ക്കാരുമായി ആലോചിച്ചു പദ്ധതികള്‍ക്കു രൂപം നല്‍കും.
കുട്ടനാട്‌ മേഖലയില്‍ പില്ലര്‍ െടെപ്പ്‌ വില്ലകളാണ്‌ ഉദ്ദേശിക്കുന്നത്‌. വെള്ളപ്പൊക്കത്തെ നേരിടാന്‍ കഴിയുന്ന രീതിയിലാണു നിര്‍മാണം. നാനൂറ്‌ അടി വിസ്‌തീര്‍ണ്ണത്തിലായിരിക്കും വീടുകള്‍ നിര്‍മിക്കുന്നത്‌. എല്ലാ വീടുകളും സോളാറില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണു വിഭാവനം ചെയ്യുന്നത്‌. ലയണ്‍സ്‌ ക്ലബ്‌സ്‌ ഇന്റര്‍നാഷണല്‍ മുന്‍ ഡയറക്‌ടര്‍മാരും മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയ്യര്‍മാനും കേരളത്തിലെ അഞ്ച്‌ ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍മരും പ്രളയ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ നാശനഷ്‌ടങ്ങള്‍ നേരില്‍ കണ്ടശേഷം നടത്തിയ പത്രസമ്മേളനത്തിലാണു ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയത്‌.
കേരളത്തില്‍ ലയണ്‍സ്‌ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ 6.5 കോടിയോളം രൂപയുടെ സഹായങ്ങള്‍ ചെയ്‌തു. മൂന്നര കോടി രൂപയുടെ ഉല്‍പന്നങ്ങളും നല്‍കി. അയല്‍ സംസ്‌ഥാനങ്ങളിലെ ലയണ്‍സ്‌ ക്ലബുകളും ഇത്രയും തന്നെ സഹായം നല്‍കി.
പ്രളയത്തിന്റെ തുടക്കത്തില്‍തന്നെ ലയണ്‍സ്‌ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഒരു ലക്ഷം ഡോളര്‍ സഹായധനമായി നല്‍കിയിരുന്നു. ഇപ്പോഴും അതത്‌ ഡിസ്‌ട്രിക്‌ടിന്റെ നേതൃത്വത്തില്‍ കേരളത്തിലെ 645 ലയണ്‍സ്‌ ക്ലബ്ബുകള്‍ വഴി ഭക്ഷ്യ ധാന്യങ്ങളും വസ്‌ത്രങ്ങളും വാങ്ങി കിറ്റുകളാക്കി വിതരണം നടത്തുന്നുണ്ട,്‌.
ചാലക്കുടി ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ ജെയിന്‍ ചിറ്റിനപ്പിള്ളി സംഭാവനയായി നല്‍കിയ 20 സെന്റില്‍ മൂന്നു നില ഫ്‌ളാറ്റ്‌ നിര്‍മിച്ച്‌ 20 കുടുംബങ്ങളെ പുനരധിവസിപ്പിക്കും.
ലയണ്‍സ്‌ ക്ലബ്ബ്‌സ്‌ ഇന്റര്‍നാഷണല്‍ മുന്‍ ഡയറക്‌ടര്‍മാരായ ആര്‍. മുരുകന്‍, കെ.ജി. രാമകൃഷ്‌ണമൂര്‍ത്തി, മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ. സുരേഷ്‌, ട്രസ്‌റ്റി വിജയകുമാര്‍ രാജു, വി.പി. നന്ദകുമാര്‍, ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍മാരായ അഡ്വ. എ.വി. വാമനകുമാര്‍, കെ.എ. തോമസ്‌, ഇ.ഡി. ദീപക്‌, ഗണേശ്‌ കണിയാറക്കല്‍, മുന്‍ ഗവര്‍ണര്‍മാരായ ജോണ്‍ കാച്ചപ്പിളളി, എം. ശിവാനന്ദന്‍, വി. അമര്‍നാഥ്‌, മറ്റ്‌ ഭാരവാഹികളായ സി.ജി. ശ്രീകുമാര്‍, രാജന്‍ എന്‍. നമ്പൂതിരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Sunday 09 Sep 2018 02.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW