Sunday, September 09, 2018 Last Updated 18 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 02.13 AM

സ്വര്‍ണവിലയില്‍ കുറവ്‌

മുംെബെ: സ്വര്‍ണവിലയില്‍ നേരിയ കുറവു രേഖപ്പെടുത്തി. പവന്‌ 89 രൂപ കുറഞ്ഞ്‌ 22,680ലും 10 രൂപ കുറഞ്ഞ്‌ 2,835 രൂപയിലുമാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌. ഓഹരി വിപണിയും കറന്‍സി വിപണിയും ഇന്നലെ അവധിയായിരുന്നതും വെള്ളിയാഴ്‌ച രൂപ ഡോളറുമായുള്ള വിനിമയത്തില്‍ നേട്ടം െകെവരിച്ചതുമാണ്‌ സ്വര്‍ണവിലയെ ബാധിച്ചത്‌.
രാജ്യാന്തര വിപണിയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍നിന്നു ഓഹരികളിലേക്കു തിരിഞ്ഞതും വിലയില്‍ പ്രതിഫലിച്ചു. കഴിഞ്ഞ കുറച്ചു നാളായി സ്വര്‍ണവില മുകളിലായിരുന്നെങ്കിലും കടകളില്‍ വന്‍തിരക്ക്‌ പ്രകടമായിരുന്നു. വിവാഹ സീസണായതാണ്‌ വ്യാപാരികള്‍ക്ക്‌ അനുഗ്രഹമായത്‌.
ഡല്‍ഹി ബുള്ളിയന്‍ വിപണിയില്‍ പത്ത്‌ ഗ്രാം സ്വര്‍ത്തിന്‌ 100 രൂപ കുറഞ്ഞ്‌ 31,350ലെത്തി. അതേസമയം വെള്ളി കിലോയ്‌ക്ക്‌ 275 രൂപ വര്‍ധിച്ച്‌ 37,775ലെത്തി. നീണ്ട ഇടവേളയ്‌ക്കു ശേഷം ആര്‍.ബി.ഐ. നിക്ഷേപമായി സ്വര്‍ണം വാങ്ങിക്കൂട്ടിയതും വിലയെ സ്വാധീനിച്ചു. സെപ്‌റ്റംബര്‍ മൂന്നിനു ഗ്രാമിന്‌ 2,805 രൂപയായിരുന്നു.

Ads by Google
Sunday 09 Sep 2018 02.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW