Monday, November 19, 2018 Last Updated 16 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 02.08 AM

കശ്‌മീരില്‍ മലയാളി പാസ്‌റ്റര്‍ അറസ്‌റ്റില്‍ , അനാഥാലയത്തില്‍നിന്ന്‌ 19 കുട്ടികളെ രക്ഷിച്ചു

uploads/news/2018/09/247152/c3.jpg

ന്യൂഡല്‍ഹി/ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ കത്തുവയില്‍ മലയാളി പാസ്‌റ്റര്‍ നടത്തിയിരുന്ന അനധികൃത അനാഥാലയത്തില്‍നിന്ന്‌ എട്ടു പെണ്‍കുട്ടികള്‍ അടക്കം19 കുട്ടികളെ പോലീസ്‌ രക്ഷപ്പെടുത്തി. സംഭവുമായി ബന്ധപ്പെട്ട്‌ പാസ്‌റ്റര്‍ ആന്റണി തോമസിനെ അറസ്‌റ്റ്‌ ചെയ്‌തു.
അനാഥാലയത്തിലെ കുട്ടികള്‍ ശാരീരിക പീഡനത്തിന്‌ ഇരയാവുന്നുണ്ടെന്ന പരാതിയെത്തുര്‍ന്നു കഴിഞ്ഞ ദിവസം സ്‌ഥാപനത്തില്‍ ജില്ലാ ഭരണകൂടവും പോലീസും റെയ്‌ഡ്‌ നടത്തുകയായിരുന്നു. 21 കുട്ടികളാണ്‌ ഇവിടെയുണ്ടായിരുന്നത്‌. ഇതില്‍ രണ്ടു പേര്‍ നാട്ടില്‍ പോയിരിക്കുകയാണ്‌. ജമ്മുകശ്‌മീര്‍, ഹിമാചല്‍പ്രദേശ്‌, പഞ്ചാബ്‌ എന്നിവിടങ്ങളിലുള്ളവരാണ്‌ സ്‌ഥാപനത്തിലെ അന്തേവാസികള്‍. ഇവിടെനിന്നു രക്ഷിച്ച അഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള ബാല്‍ ആശ്രമം, നാരി നികേതന്‍ എന്നിവടങ്ങളിലേക്ക്‌ മാറ്റി. നേരത്തെ എന്‍.ജി.ഒയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച അനാഥാലയം ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ എന്‍.ജി.ഒ ആയിട്ടുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. പാസ്‌റ്ററുടെ ഭാര്യ പ്രളയക്കെടുതികളെത്തുടര്‍ന്നു കേരളത്തിലേക്ക്‌ പോയിരിക്കുകയാണ്‌. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച പാസ്‌റ്റര്‍ ആന്റണി തോമസ്‌, സ്‌ഥാപനത്തില്‍ തെറ്റായ യാതൊരു പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്നു പ്രതികരിച്ചു.സ്‌ഥാപനത്തിനു രജിസ്‌ട്രേഷനില്ലായിരുന്നു. വാടകകെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്നും സൂചനയുണ്ട്‌. പത്താന്‍കോട്ടിലെ പെന്തകോസ്‌ത്‌ മിഷന്റെ സഹായത്തോടെയാണ്‌ അനാഥാലയം പ്രവര്‍ത്തിച്ചിരുന്നതെന്നാണ്‌ പാസ്‌റ്ററുടെ മൊഴി.

Ads by Google
Sunday 09 Sep 2018 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW