പാലക്കാട്: രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 4.8 കിലോഗ്രാം സ്വര്‍ണവുമായി രാജസ്ഥാന് സ്വദേശി പിടിയില്‍. രാജസ്ഥാനിലെ രാജ്സമന്ത് സ്വദേശിയായ ഗിര്വാര്സിങ് റാവുവാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടറും പാര്‍ട്ടിയും എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.
ബാഗില്‍ പ്ലാസ്റ്റിക് ബോക്സിനകത്ത് തുണികള്‍ക്കിടയില്‍ ഒളിപ്പിച്ച രീതിയിലാണ് ഇവ സൂക്ഷി ച്ചിരുന്നത്. ഇത് മുംബൈയില്‍നിന്ന് ട്രെയിന്‍മാര്‍ഗം മംഗലാപുരത്തേക്കു കടത്തുകയായിരുന്നുവെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായി. പിടികൂടിയ സ്വര്‍ണത്തിന് 1,36,08,000 രൂപ വിലയുണ്ട്.
കസ്റ്റഡിയിലെടുത്ത പ്രതിയെയും സ്വര്‍ണവും ജി.എസ്.ടി. വകുപ്പിനു കൈമാറി. പാലക്കാട് എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ എം. റിയാസ്, ഐ.ബി. ഇന്‍സ്പെക്ടര്‍ രജനീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.എസ്. സുമേഷ്, പി. സന്തോഷ്കുമാര്‍, വി. സജീവ്, പി.എന്‍. രാജേഷ്കുമാര്‍, എ. വിപിന്‍ദാസ്, പി.എം. മുഹമ്മദ് ഷെറിഫ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അബ്ദുള്‍ ബാസിത്ത്, ലിന്‍ഡേഷ്, ഡ്രൈവര്‍മാരായ കണ്ണദാസന്, സത്താര്‍ പങ്കെടുത്തു.