Thursday, November 15, 2018 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 02.08 AM

ഇരുതലമൂരിയുമായി മൂന്നു പേര്‍ പിടിയില്‍

uploads/news/2018/09/247149/c6.jpg

കുമളി: തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച ഇരുതലമൂരിയുമായി മൂന്നു പേരെ ചെക്ക്‌പോസ്‌റ്റില്‍ പിടികൂടി. കട്ടപ്പന മേട്ടുക്കുഴി ഇടവക്കോടത്ത്‌ അരുണ്‍ ജി.(36), കട്ടപ്പന മേട്ടുകുഴി ആലക്കല്‍ അനിഷ്‌ .വി(33), എറണാകുളം തിരുവണ്ണൂര്‍ കൊക്കാപള്ളി കുട്ടാശേരി എല്‍ദോ .എം(30) വാഹന പരിശോധനക്കിടെ എക്‌സൈസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.
ഇവര്‍ സഞ്ചരിച്ച കാറും കസ്‌റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട്‌ അഞ്ചോടെയാണ്‌ സംഘം വാഹനത്തിലെത്തിയത്‌.
തമിഴ്‌നാട്ടില്‍ നിന്നു വാങ്ങിയ ഇരുതലമൂരിയെ എറണാകുളത്തെത്തിച്ച്‌ വില്‍ക്കാനായിരുന്നു നീക്കം. ഇരുതലമൂരിയെ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ കൈമാറി. പ്രതികളെ ഇന്ന്‌ പീരുമേട്‌ കോടതിയില്‍ ഹാജരാക്കും.

Ads by Google
Sunday 09 Sep 2018 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW