Sunday, September 09, 2018 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 02.07 AM

സ്‌കൂളില്‍നിന്നു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം മൂന്നുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു

പട്‌ന: പതിനൊന്നുകാരിയെ സ്‌കൂളില്‍നിന്നു തട്ടിക്കൊണ്ടുപോകാനെത്തിയ നാലംഗ സംഘത്തില്‍ മൂന്നുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. നാലാമന്‍ ഓടിരക്ഷപ്പെട്ടു.
ബിഹാറിലെ ബേഗുഗസരായ്‌ ജില്ലയിലെ ചൗരാഹിയിലാണു സംഭവം. ഇവിടുത്തെ പുതുതായി നിര്‍മിച്ച പ്രൈമറി സ്‌കൂളിലേക്കു ബൈക്കില്‍ എത്തിയ അക്രമിസംഘം പെണ്‍കുട്ടിക്കായി തെരച്ചില്‍ നടത്തി. വിദ്യാര്‍ഥിനി ഹാജരല്ലെന്നു ഹെഡ്‌മിസ്‌ട്രസ്‌ അറിയിച്ചപ്പോള്‍ സംഘത്തിലൊരാള്‍ തോക്കെടുത്തു. ഇതോടെ ഹെഡ്‌മിസ്‌ട്രസ്‌ ഭയന്നു ബോധംകെട്ടുവീണു. വിദ്യാര്‍ഥികള്‍ പേടിച്ചുവിറച്ചു നാലുപാടും ഓടി.
തൊട്ടടുത്ത വയലില്‍ പണിയെടുത്ത സ്‌ത്രീകള്‍ ഓടിയെത്തിയതോടെയാണു രംഗം മാറിയത്‌. ഇവര്‍ അക്രമികളെ വളഞ്ഞു. ഇതിനിടെ, അയല്‍പക്കത്തുനിന്ന്‌ ഏതാനുംപേരെത്തി അക്രമിസംഘത്തെ സ്‌കൂളില്‍നിന്നു വലിച്ചു പുറത്തിറക്കി. പിന്നെ മര്‍ദനമായി.
പോലീസ്‌ എത്തിയാണ്‌ ജനക്കൂട്ടത്തിന്റെ കൈയില്‍നിന്ന്‌ അക്രമികളെ രക്ഷിച്ചതെന്നു എസ്‌.പി. പറഞ്ഞു. സംഘര്‍ഷത്തില്‍ അക്രമികളിലൊരാള്‍ മരിച്ചു. പരുക്കേറ്റ മറ്റു രണ്ടുപേരെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചപ്പോഴേയ്‌ക്കും മരണം സംഭവിച്ചിരുന്നു. നാലാമന്‍ ഓടിരക്ഷപ്പെട്ടു. അക്രമികള്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികളാണ്‌.

Ads by Google
Sunday 09 Sep 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW