Thursday, January 24, 2019 Last Updated 19 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 02.07 AM

ഭര്‍ത്താവിനെ മൊബൈല്‍ ആപ്ലിക്കേഷനില്‍ കുടുക്കിയെന്ന പരാതിക്കെതിരേ യുവതി

ആലപ്പുഴ: ഭര്‍ത്താവിന്റെ സ്വകാര്യദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി കാമുകനുമായി ചേര്‍ന്ന്‌ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ആരോപണം അടിസ്‌ഥാനരഹിതമാണെന്ന വാദവുമായി യുവതി. കാക്കാഴം വെളളംതെങ്ങുവീട്ടില്‍ ശ്രുതിയാണ്‌ താന്‍ അറസ്‌റ്റിലായിട്ടില്ലെന്നുകാട്ടി രംഗത്തുവന്നത്‌. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്‌. എറണാകുളം എളമക്കരയില്‍ അദൈ്വതം വീട്ടില്‍ അദൈ്വതുമായി താന്‍ പ്രണയത്തി ലാകുകയും തുടര്‍ന്നു വിവാഹജീവിതം നയിച്ചുവരികയുമായിരുന്നു.
ആദ്യകാലങ്ങളില്‍ സന്തോഷകരമായ ദാമ്പത്യജീവിതമായിരുന്നുവെങ്കിലും തുടര്‍ന്ന്‌ ഭര്‍ത്താവിന്റെ മദ്യപാനവും ശാരീരിക ഉപദ്രവുമായതോടെ ജീവിതത്തില്‍ അലോസരവുമുണ്ടായി. കാക്കാഴത്തുനിന്നും വാടകവീടെടുത്ത്‌ എണാകുളത്തേക്ക്‌ മാറിയപ്പോള്‍ ഉപദ്രവം കൂടി. തന്നെ ഉപദ്രവിക്കുന്ന വിവരങ്ങള്‍ വീട്ടുകാരെ അറിയിക്കുന്നതിനും അവരുടെ ഇടപെടലുകള്‍ക്കും വേണ്ടിയാണ്‌ താനുപയോഗിക്കുന്ന മൊബൈല്‍ ഫോണില്‍ ട്രാക്‌വ്യൂ എന്ന ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌തത്‌. ഇതുമൂലം തന്നെ ഉപദ്രവിക്കുന്ന വിവരം തല്‍സമയം വീട്ടുകാര്‍ അറിയുകയും ഉടന്‍തന്നെ അവര്‍ ഓടിയെത്തുകയും ചെയ്യുമായിരുന്നു.

Ads by Google
Sunday 09 Sep 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW