Sunday, September 09, 2018 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.53 AM

ക്രൂഡ്‌വില കുറഞ്ഞിട്ടും ഇന്ധനവില കൂടുന്നു

uploads/news/2018/09/247136/k6.jpg

കൊച്ചി : പൊള്ളുന്ന ഇന്ധനവിലയ്‌ക്കെതിരേ ഉയരുന്ന ജനരോഷത്തെ വെല്ലുവിളിച്ച്‌ എണ്ണക്കമ്പനികള്‍ ഇന്നലെയും പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ത്തി. പെട്രോളിന്‌ ലിറ്ററിന്‌ 34 പൈസയും ഡീസലിന്‌ 42 പൈസയുമാണു വര്‍ധിപ്പിച്ചത്‌. കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കിടെ പെട്രോളിന്‌ 3.19 രൂപയും ഡീസലിന്‌ 3.77 രൂപയും കൂടി. വെള്ളിയാഴ്‌ച ഒരു ദിനം മാത്രം 50 പൈസയോളമാണു വര്‍ധിച്ചത്‌.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണു വിലവര്‍ധിപ്പിക്കാന്‍ കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്‌. ബാരലിന്‌ 78 ഡോളര്‍ കടന്ന ക്രൂഡ്‌ വില കഴിഞ്ഞ ദിവസം 76.42 ഡോളറായി താഴ്‌ന്നിട്ടും ആഭ്യന്തര എണ്ണവില ഒരു രൂപയോളം കൂടുകയാണ്‌ ചെയ്‌തത്‌. കൊച്ചി നഗരത്തിനുള്ളില്‍ പെട്രോള്‍ വില 82.34 രൂപയായി. ഡീസലിന്‌ 76.39 രൂപയും. തിരുവനന്തപുരത്ത്‌ പെട്രോളിന്‌ ലിറ്ററിന്‌ 83.70 രൂപയും ഡീസലിന്‌ 77.63 രൂപയുമായി. കോഴിക്കോട്‌ 82.60, 76.64. നഗരപ്രദേശങ്ങളിലെ വിലയേക്കാളും ഒരു രൂപയോളം അധികമാണു ഗ്രാമീണമേഖലകളില്‍. ചരക്കു കടത്തുകൂലി കൂടി കണക്കിലെടുത്താണു വില വര്‍ധന.
നാലുവര്‍ഷത്തിനിടെ ഒന്‍പതുതവണയാണ്‌ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ്‌ നികുതി വര്‍ധിപ്പിച്ചത്‌. 2014 ല്‍ പെട്രോളിന്‌ 9.48 രൂപയായിരുന്നു തീരുവ. 2016 ല്‍ അത്‌ 21.48 രൂപയായി. പിന്നീട്‌ രണ്ടുരൂപ കുറച്ചു. നിലവില്‍ ഓരോ ലിറ്റര്‍ പെട്രോളിനും 19.48 രൂപയാണ്‌ കേന്ദ്ര സര്‍ക്കാര്‍ നികുതി ചുമത്തുന്നത്‌.

Ads by Google
Sunday 09 Sep 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW