Friday, November 16, 2018 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.53 AM

മഹാത്മാഗാന്ധി സീരീസിലെ കീറിയ നോട്ടുകള്‍ മാറാം

uploads/news/2018/09/247134/k4.jpg

കൊച്ചി : മഹാത്മാഗാന്ധി സീരീസില്‍ പുതുതായി ഇറക്കിയ നോട്ടുകളില്‍ കീറിയതും പഴകിയതുമായവ മാറ്റിയെടുക്കാമെന്നു റിസര്‍വ്‌ ബാങ്ക്‌. ഇതുവരെ ഇതിനു കഴിയാത്ത സ്‌ഥിതിയാണുണ്ടായിരുന്നത്‌. എന്നാല്‍, ഈ പ്രശ്‌നം പരിഹരിക്കാന്‍ 2009 ലെ നോട്ടുമാറ്റിയെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഗസറ്റ്‌ വിജ്‌ഞാപനം ഇറക്കി.
"നോട്ട്‌ മാറ്റിനല്‍കല്‍ ദേദഗതി 2018" എന്നതാണു പുതിയ നിയമം. രണ്ടായിരം നോട്ടിന്റെ 88 ശതമാനം ഭാഗം കൈവശമുണ്ടെങ്കില്‍ മുഴുവന്‍ തുകയും ലഭിക്കും. അഞ്ഞൂറിന്റേതിന്‌ 80 ശതമാനവും ഇരുനൂറിന്റേ തിന്‌ 78 ശതമാനവും നൂറിന്റേതിന്‌ 75 ശതമാനവും കൈയിലുണ്ടായിരിക്കണം. കീറിയ നോട്ടിന്റെ പാതിയാണു കൈയിലുള്ളതെങ്കിലും കറന്‍സിയുടെ പാതി വില ലഭിക്കും. അളവുകളില്‍ മാറ്റം വരുത്തിയാണു റിസര്‍വ്‌ ബാങ്ക്‌ പുതിയ നോട്ടുകള്‍ ഇറക്കിയിരുന്നത്‌. നോട്ടുകള്‍ മാറി നല്‍കാന്‍ നിയമം നിലവിലുണ്ടായിരുന്നുവെങ്കിലും അളവുകള്‍ മാറ്റി ഇറക്കിയ നോട്ടിനു നിയമം ബാധകമാക്കിയിരുന്നില്ല.

Ads by Google
Sunday 09 Sep 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW