Wednesday, November 14, 2018 Last Updated 10 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.53 AM

മകളെ കണ്ടെത്താന്‍ പിതാവിനോട്‌ പോലീസ്‌ 15,000 വാങ്ങി, പരാതിയായപ്പോള്‍ വീട്ടുമുറ്റത്തു വലിച്ചെറിഞ്ഞു

uploads/news/2018/09/247133/k3.jpg

ആലപ്പുഴ: തട്ടിക്കൊണ്ടുപോയ കൗമാരക്കാരിയായ മകളെ കണ്ടെത്താന്‍ പിതാവില്‍നിന്നു പോലീസ്‌ വാങ്ങിയത്‌ 15000 രൂപ കൈക്കൂലി. പരാതിയായപ്പോള്‍ പണം പിതാവിന്റെ വിട്ടുമുറ്റത്ത്‌ കൊണ്ടിട്ട്‌ പോലീസിന്റെ മടക്കം. ആലപ്പുഴ കളര്‍കോട്‌ സ്വദേശിനിയായ പ്ലസ്‌ ടു വിദ്യാര്‍ഥിനി പതിനേഴുകാരിയെയാണ്‌ കഴിഞ്ഞ 28ന്‌ കാണാതായത്‌. പറവൂര്‍ സ്വദേശിയായ യുവാവ്‌ തട്ടിക്കൊണ്ടുപോയെന്നാണ്‌ സംശയം. ഇതേത്തുടര്‍ന്ന്‌ അന്നുതന്നെ ആലപ്പുഴ സൗത്ത്‌ പോലീസില്‍ പരാതി നല്‍കി.
പെണ്‍കുട്ടി ബംഗളരുവിലേക്ക്‌ കടക്കാനാണ്‌ സാധ്യതയെന്നും അങ്ങോട്ടേക്കു പോകാന്‍ ഇന്നോവ കാറും ഡ്രൈവറും വേണമെന്നാണ്‌ രണ്ടു പോലീസുകാര്‍ പെണ്‍കുട്ടിയുടെ അച്‌ഛനോട്‌ ആവശ്യപ്പെട്ടത്‌. പിന്നീട്‌ 15,000 രൂപ നല്‍കിയാല്‍ മതിയെന്ന്‌ പറഞ്ഞു. ആവശ്യപ്പെട്ട പണം പോലീസുകാര്‍ക്ക്‌ നല്‍കി.
എന്നാല്‍ യാതൊരു അന്വേഷണവും നടന്നില്ലെന്ന്‌ ബോധ്യമായതോടെ വെള്ളിയാഴ്‌ച ഹൈക്കോടതിയില്‍ ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജി നല്‍കി. 14നകം കുട്ടിയെ ഹാജരാക്കാനായിരുന്നു പോലീസിന്‌ കോടതി നിര്‍ദേശം. തുടര്‍ന്ന്‌ സൗത്ത്‌ സി.ഐ വീട്ടിലെത്തി പത്രപരസ്യം നല്‍കുന്നതിന്‌ അനുമതി ചോദിച്ചു. പണംവാങ്ങിയ കാര്യം അറിയിച്ചപ്പോള്‍ തനിക്കറിയില്ലെന്നായിരുന്നു സി.ഐയുടെ പ്രതികരണമെന്നും പിതാവ്‌ പറയുന്നു.
ഇതോടെ പണം വാങ്ങിയ പോലീസുകാര്‍ ഇന്നലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അച്‌ഛന്‌ പണം മടക്കി നല്‍കാന്‍ തയാറായി. വേണ്ടെന്ന്‌ പറഞ്ഞപ്പോള്‍ വീട്ടുമുറ്റത്ത്‌ ഉപേക്ഷിച്ച്‌ തിരിച്ച്‌ പോയതായി പിതാവ്‌ പറയുന്നു. കോട്ടയത്തെ സ്വകാര്യ കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടി ഓണാവധിക്ക്‌ നാട്ടില്‍ വന്നതാണ്‌. മൂന്നുമാസം മുമ്പ്‌ പെണ്‍കുട്ടിയുടെ സ്വര്‍ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട്‌ ഇതേ യുവാവിനെതിരെ സൗത്ത്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ എസ്‌.ഐ രാജേഷിന്റെ സാന്നിധ്യത്തില്‍ ഒത്തു തീര്‍പ്പുശ്രമം നടത്തുകയും സ്വര്‍ണം തിരികെ നല്‍കാന്‍ സാവകാശം തേടുകയും ചെയ്‌തതായി പിതാവ്‌ പറഞ്ഞു. സ്വര്‍ണം ഇതുവരെ തിരികെ കിട്ടിയില്ലെന്നും എതിര്‍കക്ഷിക്ക്‌ വേണ്ടി പോലീസ്‌ നിലപാടെടുക്കുന്നതായി തോന്നിയതോടെയാണ്‌ കോടതിയെ സമീപിച്ചതെന്നും പിതാവ്‌ പറയുന്നു.

Ads by Google
Sunday 09 Sep 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW