Sunday, September 09, 2018 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.53 AM

വൈദ്യുതി പ്രതിസന്ധി രൂക്ഷം , പവര്‍കട്ട്‌ അനിവാര്യമെന്ന്‌ മന്ത്രി

uploads/news/2018/09/247131/k1.jpg

തൊടുപുഴ : മഹാപ്രളയത്തിനുപിന്നാലെ സംസ്‌ഥാനം കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്‌. പവര്‍കട്ട്‌ ഉടനടി ഏര്‍പ്പെടുത്തേണ്ടിവരുമെന്ന്‌വൈദ്യുതി മന്ത്രി എം.എം. മണി. സംസ്‌ഥാനത്ത്‌ പലയിടങ്ങളിലും ഒരാഴ്‌ചയായി വൈദ്യുതി മുടക്കവുമുണ്ട്‌.
ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം നടക്കുന്ന വൈകുന്നേരമാണ്‌ പല സ്‌ഥലങ്ങളിലും കാല്‍മണിക്കൂറിലേറെ വൈദ്യുതി നിലയ്‌ക്കുന്നത്‌. ഇന്നലെ വൈകിട്ടും വൈദ്യുതി പല സ്‌ഥലങ്ങളിലും നിലച്ചു. പ്രളയത്തില്‍ സംസ്‌ഥാനത്തെ ആറു പവര്‍ സ്‌റ്റേഷനുകള്‍ തകരാറിലായതും കേന്ദ്രപൂളില്‍നിന്നുള്ള വൈദ്യുതിയില്‍ കുറവുവന്നതുമാണ്‌ മഴക്കാലത്തുണ്ടായ ഈ പ്രതിസന്ധിക്ക്‌ കാരണം. സംസ്‌ഥാനം കടുത്ത വൈദ്യുതിപ്രതിസന്ധി നേരിടുകയാണെന്നും ഉടന്‍തന്നെ പവര്‍കട്ട്‌ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും തൊടുപുഴയില്‍ സ്വകാര്യചടങ്ങില്‍ പങ്കെടുക്കാനെത്തിയ വൈദ്യുതിമന്ത്രി എം.എം. മണി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.
പ്രളയത്തില്‍ മണ്ണും പാറക്കല്ലുകളും കയറിയാണ്‌ പവര്‍ സ്‌റ്റേഷനുകള്‍ തകരാറിലായത്‌. ഇവിടെ വൈദ്യുതോല്‍പാദനം നടക്കുന്നില്ല. ലോവര്‍ പെരിയാര്‍ പവര്‍ സ്‌റ്റേഷനിലെ ടണലില്‍ കല്ലും മണ്ണും വന്നടിഞ്ഞതുമൂലം അറ്റകുറ്റപണികള്‍ പോലും ദുഷ്‌കരമായിരിക്കുകയാണ്‌. പന്നിയാറിലെ രണ്ടു പവര്‍ഹൗസുകള്‍, മാട്ടുപ്പെട്ടി, കുത്തങ്കല്‍, ഇരുട്ടുകാനം, പെരിങ്ങല്‍കുത്ത്‌ പവര്‍ സ്‌റ്റേഷനുകളിലെ ജനറേറ്ററുകളും തകരാറിലായി. ഇതോടെ സംസ്‌ഥാനത്ത്‌ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 350 മെഗാവാട്ടിന്റെ കുറവുണ്ടായി. കേന്ദ്രപൂളില്‍നിന്നു ലഭിക്കുന്ന വൈദ്യുതിയിലെ കുറവു കൂടി പരിഗണിച്ചാല്‍ ആകെ 750 മെഗാവാട്ടിന്റെ കുറവാണ്‌ അനുഭവപ്പെടുന്നത്‌. മറ്റു സംസ്‌ഥാനങ്ങളില്‍നിന്നു കൂടുതല്‍ വൈദ്യുതിവാങ്ങി പവര്‍കട്ട്‌ ഒഴിവാക്കാന്‍ ശ്രമിക്കുമെന്നു മന്ത്രി എം.എം. മണി അറിയിച്ചു. അണക്കെട്ടുകളില്‍ ആവശ്യത്തിന്‌ വെള്ളമുണ്ട്‌.
പലസ്‌ഥലത്തെയും ടണലുകളില്‍ ചെളിയടിഞ്ഞിട്ടുണ്ട്‌. ഇവ നീക്കം ചെയ്യാതെ പവര്‍ ഹൗസുകളൊന്നും പ്രവര്‍ത്തിപ്പിക്കാനാവില്ല. ഇത്‌ നീക്കം ചെയ്യുന്നത്‌ ബുദ്ധിമുട്ടേറിയ കാര്യവുമാണ്‌. ഉത്തരേന്ത്യയില്‍ വെള്ളപ്പാക്കത്തേത്തുടര്‍ന്നു കല്‍ക്കരിക്ഷാമം രൂക്ഷമായി താപവൈദ്യുതനിലയങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതാണു അപ്രതീക്ഷിത പ്രതിസന്ധി സൃഷ്‌ടിച്ചത്‌. മഴ കുറഞ്ഞതോടെ വൈദ്യുതി ഉപയോഗവും കാര്യമായി വര്‍ധിച്ചിട്ടുണ്ട്‌.

Ads by Google
Sunday 09 Sep 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW