Wednesday, January 23, 2019 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.53 AM

പി.സി. ജോര്‍ജിന്റെ പരാമര്‍ശം വിവാദമായി; ബന്ധുക്കള്‍ നിയമനടപടിക്ക്‌

uploads/news/2018/09/247130/k13.jpg

കോട്ടയം: പീഡനത്തിനിരയായ കന്യാസ്‌ത്രീക്കെതിരേ പി.സി. ജോര്‍ജ്‌ എം.എല്‍.എ. നടത്തിയ പരാമര്‍ശം വിവാദമാകുന്നു.
ലൈംഗിക പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്‌റ്റ്‌ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കന്യാസ്‌ത്രീകളും കുടുംബാംഗങ്ങളും എറണാകുളത്ത്‌ പരസ്യപ്രതിഷേധവുമായി എത്തിയതിന്‌ പിന്നാലെയാണ്‌ അവരെ മുറിപ്പെടുത്തുന്ന വിധത്തില്‍ അദ്ദേഹം വിമര്‍ശനം നടത്തിയത്‌.
സ്‌ത്രീത്വത്തെ അപമാനിക്കുന്ന നടപടിയാണ്‌ ജോര്‍ജ്‌ നടത്തിയതെന്ന്‌ കന്യാസ്‌ത്രീയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. അദ്ദേഹത്തിനെതിരേ കന്യാസ്‌ത്രീയും കുടുംബാംഗങ്ങളും നിയമ നടപടിക്കൊരുങ്ങുകയാണ്‌. ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കുന്നതിനൊപ്പം രാഷ്‌ട്രപതി, ഗവര്‍ണര്‍, പ്രതിപക്ഷ നേതാവ്‌, നിയമസഭാ സ്‌പീക്കര്‍, ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ എന്നിവര്‍ക്കു പരാതി നല്‍കും.
ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്‌ത്രീയെ വേശ്യയെന്ന്‌ പത്രസമ്മേളനത്തില്‍ വിളിച്ച്‌ അപമാനിച്ചതിനെതിരേയാണു നിയമനടപടിയിലേക്കു നീങ്ങുന്നത്‌. ജോര്‍ജിന്റെ പരാമര്‍ശം ചാനലുകളിലൂടെ കേട്ട കന്യാസ്‌ത്രീ മാനസിക സമ്മര്‍ദത്തിലായി. ഇരക്കൊപ്പം നില്‍ക്കേണ്ട ജനപ്രതിനിധിയുടെ ഭാഗത്തുനിന്നുളള ഗുരുതരമായ തെറ്റാണ്‌ പി.സി. ജോര്‍ജിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായതെന്ന്‌ കന്യാസ്‌ത്രീയുടെ ബന്ധുവായ വൈദികന്‍ പറഞ്ഞു. ബിഷപ്പിന്റെ പിണിയാളായാണ്‌ ജോര്‍ജ്‌ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും പറഞ്ഞു.
കുറവിലങ്ങട്ടെ മഠത്തില്‍ വച്ച്‌ ഇന്നു മാധ്യമങ്ങളെ കാണുന്നത്‌ ഒഴിവാക്കിയതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. ബിഷപ്പിനെതിരേ നല്‍കിയ പരാതി അട്ടിമറിക്കാന്‍ ഉന്നതതലത്തില്‍ നടക്കുന്ന നീക്കത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചശേഷം മാധ്യമങ്ങളെ കാണുന്നതിനാണ്‌ തീരുമാനം. ഇതേസമയം രണ്ടാംഘട്ടത്തില്‍ നടത്തി വരുന്ന അന്വേഷണ പുരോഗതി വിലയിരുത്താന്‍ അടുത്ത ദിവസം യോഗം ചേരും. എറണാകുളത്ത്‌ ഐ.ജി വിജയ്‌ സാക്കറുടെ സാന്നിധ്യത്തില്‍ അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്‌ത്‌ സംസ്‌ഥാന പോലീസ്‌ മേധാവിക്ക്‌ കൈമാറുമെന്ന്‌ അന്വേഷണ സംഘം പറഞ്ഞു.

Ads by Google
Sunday 09 Sep 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW