Friday, November 16, 2018 Last Updated 46 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.53 AM

പളയബാധിതര്‍ക്ക്‌ മുതുക്‌ ചവിട്ടുപടിയായി നല്‍കിയ ജെയ്‌സലിന്‌ മിന്നും സമ്മാനം

uploads/news/2018/09/247128/k11.jpg

കോഴിക്കോട്‌: പ്രളയക്കെടുതിയില്‍നിന്ന്‌ രക്ഷനേടാന്‍ സ്‌ത്രീകളടക്കമുള്ള ആളുകള്‍ക്ക്‌ സ്വന്തം ശരീരം ചവിട്ടുപടിയായി നല്‍കിയ ജെയ്‌സലിനു പുതിയ മോഡല്‍ കാര്‍ സമ്മാനം. മഹീന്ദ്രയും വിതരണക്കാരായ ഇറാം മോട്ടോഴ്‌സും ചേര്‍ന്നാണ്‌ കാര്‍ ജെയ്‌സലിന്‌ സമ്മാനമായി നല്‍കിയത്‌. മഹീന്ദ്ര കഴിഞ്ഞ ദിവസം പുറത്തിറക്കിയ മറാസോ കാറാണ്‌ ഇന്നലെ കോഴിക്കോട്ടു നടന്ന ചടങ്ങില്‍ മന്ത്രി ടി.പി രാമകൃഷ്‌ണന്‍ ജെയ്‌സലിന്‌ കൈമാറിയത്‌. ജെയ്‌സലിന്‌ കാര്‍ നല്‍കി മറാസോയുടെ വിപണോദ്‌ഘാടനം നിര്‍വഹിക്കാന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും വിതരണക്കാരായ ഇറോം മോട്ടോഴ്‌സും തീരുമാനിക്കുകയായിരുന്നു. കാര്‍ സമ്മാനമായി ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച ജൈയ്‌സല്‍ വാഹനം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു പോകാന്‍ ഉപയോഗിക്കു മെന്ന്‌ പറഞ്ഞു.
ജില്ലാ കലക്‌ടര്‍ യു.വി ജോസ്‌, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഇറാം ഗ്രൂപ്പ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്‌ടരുമായ സിദ്ദിഖ്‌ അഹമ്മദ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Sunday 09 Sep 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW