Tuesday, November 20, 2018 Last Updated 35 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.53 AM

കുതിരാനില്‍ വീണ്ടും ഗതാഗതക്കുരുക്ക്‌

uploads/news/2018/09/247127/k10.jpg

വടക്കഞ്ചേരി: വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത കുതിരാനില്‍ വീണ്ടും ഗതാഗതക്കുരുക്ക്‌. മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു. കുതിരാനു സമീപം ഒരു വാഹനം കേടായിനിന്നതും വാഹനങ്ങളുടെ ആധിക്യവുമാണ്‌ ഇന്നലെ രാവിലെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന്‌ വഴിയൊരുക്കിയത്‌.
ഇരുമ്പുപാലം കുതിരാന്‍ മേഖലയില്‍ ദേശീയപാതയുടെ തകര്‍ച്ചയെ തുടര്‍ന്ന്‌ ഈ പ്രദേശത്ത്‌ എല്ലാ ദിവസവും ഗതാഗതക്കുരുക്ക്‌ അനുഭവപ്പെടുന്നുണ്ട്‌. കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്ന സമയത്താണ്‌ ഇതിന്റെ തീവ്രത വര്‍ധിക്കുന്നത്‌. ട്രയിലര്‍ ലോറികള്‍ പോലുളള ഭാരമേറിയ വാഹനങ്ങള്‍ പോകുമ്പോഴാണ്‌ കുരുക്ക്‌ കൂടുതല്‍ രൂക്ഷമാകുന്നത്‌. ആയിരക്കണക്കിന്‌ വാഹനങ്ങളാണ്‌ ദേശീയപാതയിലൂടെ ദിനംപ്രതി കടന്നുപോകുന്നത്‌. പ്രളയം കണക്കിലെടുത്ത്‌ കുറച്ചുദിവസം കുതിരാന്‍ തുരങ്കത്തിനുള്ളിലൂടെ അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. എന്നാല്‍ പിന്നീട്‌ അതും നിര്‍ത്തി.
ആംബുലന്‍സ്‌ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ട്‌ ഇഴഞ്ഞുപോകേണ്ട അവസ്‌ഥയാണ്‌. കുതിരാന്‍ തുരങ്കം തുറക്കുക മാത്രമാണ്‌ ഗതാഗതക്കുരുക്കിനുളള പരിഹാരം. നിലവിലെ റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാലും ഇതുവഴിയുള്ള ഗതാഗതം ദൃഷ്‌ക്കരമാകും. പ്രളയകാലത്ത്‌ ഈ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഈ പ്രദേശത്തെ റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്‌.

Ads by Google
Sunday 09 Sep 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW