Tuesday, November 20, 2018 Last Updated 37 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.53 AM

വീട്ടിലേക്ക്‌ മടങ്ങാനാകാതെ കുട്ടനാട്ടില്‍ ആയിരംപേര്‍

uploads/news/2018/09/247125/k8.jpg

ആലപ്പുഴ: മഹാപ്രളയമുണ്ടായി ഇന്ന്‌ 25 ദിവസം പിന്നിടുമ്പോഴും കുട്ടനാട്ടിലെ ആയിരത്തിലേറെയാളുകള്‍ക്ക്‌ സ്വന്തം വീടുകളില്‍ മടങ്ങിയെത്താനായില്ല. മഴമാറി കൊടുംവരള്‍ച്ചയുടെ സൂചനകള്‍ ജലാശയങ്ങളില്‍ കാണാനായിട്ടും ഇവരുടെ വീട്ടുപരിസരങ്ങളില്‍ നിന്ന്‌ വെള്ളം ഇറങ്ങുന്നില്ല. പാടശേഖരങ്ങളിലെ വെള്ളം പമ്പ്‌ ചെയ്‌തു കളയുന്നതിലുണ്ടായ കാലതാമസം ഇവരുടെ അഭയാര്‍ഥി ജീവിതത്തിന്‌ ദൈര്‍ഘ്യമേറ്റുകയാണ്‌.
കണിച്ചുകുളങ്ങര സ്‌കൂളിലെ ക്യാമ്പില്‍ മാത്രം എണ്ണൂറോളം പേര്‍ ഇപ്പോഴും വീടുകളിലേക്കു തിരികെ പോകാന്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ്‌.അതിനിടെ അടിയന്തര സാഹചര്യം വ്യക്‌തമാക്കിയിട്ടും കുട്ടനാട്ടില്‍ പമ്പിങ്‌ ആരംഭിക്കാത്ത കരാറുകാര്‍ക്കെതിരേ വാറണ്ട്‌ പുറപ്പെടുവിക്കാന്‍ ധനമന്ത്രി തോമസ്‌ ഐസക്‌ സബ്‌കലക്‌ടര്‍ കൃഷ്‌ണതേജയ്‌ക്ക്‌ നിര്‍ദേശം നല്‍കി. 300 കുടിവെള്ള ഫില്‍ട്ടറുകള്‍ ഉടന്‍ ജില്ലയില്‍ എത്തുമെന്നും അത്‌ അങ്കണവാടികള്‍, സ്‌കൂളുകള്‍, ആരോഗ്യസ്‌ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ നല്‍കാനും നിര്‍ദേശിച്ചു. കുട്ടനാട്ടിലെ റേഷന്‍ വിതരണത്തിന്റെ സ്‌ഥിതി പരിശോധിക്കാന്‍ പരിശോധന സംഘത്തെ നിയോഗിക്കും. വീട്‌ പൂര്‍ണമായും ഇല്ലാതായവര്‍ക്ക്‌ താല്‍ക്കാലികമായി കിടപ്പാടം ഒരുക്കുന്നതിന്‌ ഈ രംഗത്തു പരിചയമുള്ള പ്രോജക്‌ട്‌ വിഷന്‍ ഉള്‍പ്പടെയുള്ള ഏജന്‍സികളുമായി സംസാരിക്കും. ഇപ്പോഴും ക്യാമ്പുകളിലുള്ളവരെ വീടിനു സമീപമുള്ള ഏതെങ്കിലും വീടോ ഹാളോ വാടകയ്‌ക്കെടുത്ത്‌ താമസിപ്പിക്കുന്നതു പരിഗണിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

Ads by Google
Sunday 09 Sep 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW