Monday, November 19, 2018 Last Updated 25 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.53 AM

എലിപ്പനി മരുന്നിനെതിരേ വ്യാജ പ്രചാരണം; ജേക്കബ്‌ വടക്കന്‍ചേരി അറസ്‌റ്റില്‍

uploads/news/2018/09/247124/k7.jpg

തൃപ്പൂണിത്തുറ: പ്രളയ ദുരന്തത്തെത്തുടര്‍ന്ന്‌ പടര്‍ന്നു പിടിക്കുന്ന എലിപ്പനി രോഗചികിത്സയ്‌ക്കു നല്‍കുന്ന പ്രതിരോധമരുന്നിനെതിരേ ഫെയ്‌സ്‌ബുക്ക്‌ വഴിയും മറ്റും വ്യാജപ്രചാരണം നടത്തിയ കേസില്‍ പ്രകൃതിചികിത്സകന്‍ ജേക്കബ്‌ വടക്കന്‍ചേരി (57)യെ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റു ചെയ്‌തു. എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സി സൈക്ലിന്‍ എന്ന ഗുളിക കഴിച്ചാല്‍ പിന്നീട്‌ മറ്റ്‌ അസുഖങ്ങള്‍ പിടിപെടുമെന്നു പറഞ്ഞ്‌ ജനങ്ങളില്‍ തെറ്റിദ്ധാരണയും ഭയവും പരത്തുംവിധം ഇയാള്‍ പ്രചാരണം നടത്തുകയുണ്ടായെന്നു പോലീസ്‌ പറഞ്ഞു. ക്രൈംബ്രാഞ്ച്‌ സി.ഐ.ഡി.ഡിറ്റക്‌ടീവ്‌ ഇന്‍സ്‌പെക്‌ടര്‍ പി.എസ്‌. ഷിജുവിന്റെ നേതൃത്വത്തിലാണ്‌ എളങ്കുന്നപ്പുഴ മാലിപ്പുറം കര്‍ത്തേടം ജേക്കബ്‌ വടക്കന്‍ചേരിയെ അറസ്‌റ്റു ചെയ്‌തത്‌. ഇയാള്‍ വ്യാജപ്രചരണം നടത്തു ന്നതിനായി ഫെയ്‌സ്‌ബുക്ക്‌ വഴി ലൈവ്‌ കൊടുക്കാന്‍ ഉപയോഗിച്ച സിസ്‌റ്റം ഇയാളുടെ ഇടപ്പള്ളിയിലെ ചികിത്സാകേന്ദ്രത്തില്‍നിന്നും കണ്ടെടുത്തതായി ക്രൈംബ്രാഞ്ച്‌ അറിയിച്ചു. ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ ഡോ. ആര്‍.എല്‍. സരിതയുടെ പരാതി പ്രകാരം തിരുവനന്തപുരത്ത്‌ സൈബര്‍ പോലീസാണ്‌ ജേക്കബ്‌ വടക്കന്‍ ചേരിക്കെതിരേ കേസെടുത്തിരുന്നത്‌. തുടര്‍ന്ന്‌ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന്‌ നല്‍കുകയായിരുന്നു.
ക്രൈംബ്രാഞ്ച്‌ എസ്‌.പി. സാബു മാത്യു, ഡിവൈ.എസ്‌.പി റസ്‌റ്റം എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. കഴിഞ്ഞദിവസം മുതല്‍ ജേക്കബ്‌ വടക്കന്‍ ചേരിയുടെ പിന്നാലെ പോലീസ്‌ ഉണ്ടായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തില്‍ ഊട്ടിയിലും വയനാടുമൊക്കെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച്‌ സംഘം പോയിരുന്നു. തുടര്‍ന്ന്‌ ചമ്പക്കരയില്‍ ഇയാള്‍ നടത്തുന്ന ചികിത്സാകേന്ദ്രത്തില്‍നിന്നാണ്‌ അറസ്‌റ്റു ചെയ്‌തത്‌.
അതേസമയം ബിരുദങ്ങളൊന്നുമില്ലാതെ വ്യാജമായാണ്‌ പേരിനൊപ്പം ഡോക്‌ടര്‍ എന്ന്‌ ഇദ്ദേഹം ഉപയോഗിച്ചിരുന്നതെന്നു പോലീസ്‌ പറഞ്ഞു.

Ads by Google
Sunday 09 Sep 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW