Sunday, September 09, 2018 Last Updated 11 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

കോര്‍ എപ്പീസ്‌കോപ്പയുടെ സംസ്‌കാരം: നിയമലംഘനം അപലപനീയമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ

കോട്ടയം: സുപ്രീംകോടതിയുടെയും കീഴ്‌ക്കോടതികളുടെയും വ്യക്‌തമായ വിധികള്‍ ഉണ്ടായിരിക്കെ വൈദികന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട്‌ ബോധപൂര്‍വം പ്രശ്‌നം സൃഷ്‌ടിക്കാനുള്ള ആസൂത്രിത ശ്രമം അപലപനീയമെന്നു മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ അസോസിയേഷന്‍ സെക്രട്ടറി ബിജു ഉമ്മന്‍.
പനച്ചിയില്‍ തോമസ്‌ കോര്‍ എപ്പിസ്‌കോപ്പായുടെ സംസ്‌കാരം സംബന്ധിച്ചു വ്യക്‌തമായ കോടതിനിര്‍ദേശം ഉണ്ടായിട്ടുണ്ട്‌.
ആതു പാലിക്കുവാന്‍ ഏവര്‍ക്കും ബാധ്യതയുണ്ടെങ്കിലും ബോധപൂര്‍വം നിയമലംഘനം നടത്തുവാന്‍ ഒരു വിഭാഗം സംഘടിതശ്രമം നടത്തിയതു ഗൗരവമായി കാണേണ്ടതുണ്ട്‌.
കോടതിവിധി അട്ടിമറിക്കുന്നതിന്‌ കൂട്ടുനില്‍ക്കുന്ന അധികാരികള്‍ നിയമത്തിനു മുമ്പില്‍ മറുപടി പറയേണ്ടിവരുമെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW