Wednesday, November 14, 2018 Last Updated 12 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

വലിയ വരള്‍ച്ചയ്‌ക്കു സാധ്യതയില്ലെന്ന്‌ മുരളി തുമ്മാരുകുടി

കോട്ടയം: കേരളത്തില്‍ സാധാരണയില്‍ കവിഞ്ഞുള്ള വരള്‍ച്ചയ്‌ക്ക്‌ ഈ വര്‍ഷം സാധ്യതയില്ലെന്ന്‌ യു.എന്‍. പരിസ്‌ഥിതി സംഘടനയിലെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. പ്രളയത്തിനു പിന്നാലെ കേരളത്തില്‍ വന്‍ വരള്‍ച്ചയാണു വരുന്നതെന്ന സമൂഹമാധ്യമ പ്രചാരണങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വെള്ളത്തിനു പ്രായോഗികമായി ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. ഒരു പെരുമഴ ഉണ്ടായതുകൊണ്ട്‌ അടുത്ത മാസങ്ങളില്‍ വരള്‍ച്ച ഉണ്ടാകുമെന്നു പറയാന്‍ മാത്രം ശാസ്‌ത്രം വളര്‍ന്നിട്ടില്ല. സംസ്‌ഥാനത്തെ ഒട്ടേറെ കിണറുകളില്‍ ജലനിരപ്പ്‌ താഴ്‌ന്നു പോകുന്നതുകൊണ്ടാണത്‌. പുഴകളിലേക്കു വെള്ളം ഒഴുകിവരുന്ന സ്‌ഥലങ്ങളില്‍ ഉള്ള കിണറുകളിലും കുളങ്ങളിലും കാണുന്ന ജലനിരപ്പ്‌ ഏതു പുഴയിലേക്കാണോ വെള്ളം ഒഴുകിയെത്തുന്നത്‌ അതിലെ ജലനിരപ്പും ആയി ബന്ധപ്പെട്ടാണു കിടക്കുന്നത്‌. പുഴയിലെ ജലനിരപ്പ്‌ താഴുമ്പോള്‍ നമ്മുടെ കിണറിലെയും കുളത്തിലെയും ജലനിരപ്പും താഴുന്നതു സ്വാഭാവികമാണ്‌. അതിവേഗതയില്‍ കല്ലും മണലും ഉള്‍പ്പെട്ട വെള്ളം ആണ്‌ പുഴയിലൂടെ കുത്തി ഒഴുകി വന്നത്‌. ഇങ്ങനെ വരുന്ന വെള്ളം പുഴയുടെ തന്നെ അടിത്തട്ടില്‍ മണ്ണൊലിപ്പ്‌ ഉണ്ടാക്കും, പുഴയുടെ ആഴം കൂടും. ഒറ്റയടിക്കു നോക്കുമ്പോള്‍ പുഴ പഴയ പുഴയാണെന്നും അതിലെ ജലനിരപ്പ്‌ കുറഞ്ഞു എന്നും നമുക്ക്‌ തോന്നും. കിണറുകളിലെയും കുളത്തിലെയും ജലനിരപ്പ്‌ പുഴയിലെ ജലനിരപ്പിന്റെ കുറവിന്‌ ആനുപാതികമായി താഴുകയും ചെയ്യും. ഇതാണ്‌ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW