Sunday, September 09, 2018 Last Updated 13 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

പാലക്കാട്‌ ജില്ലാ ആശുപത്രിയില്‍ രോഗി തൂങ്ങി മരിച്ചു

പാലക്കാട്‌: ജില്ലാശുപത്രിയില്‍ രോഗി തൂങ്ങി മരിച്ചു. നല്ലേപ്പിള്ളി ഒലുവന്‍പറ്റയില്‍ കുഞ്ച(കാശു)ന്റെ മകന്‍ കണ്ണന്‍ (45) ആണ്‌ മരിച്ചത്‌. പുരുഷന്മാരുടെ വാര്‍ഡിലെ ശുചിമുറിയിലെ ജനലിലാണ്‌ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്‌.
ഇന്നലെ രാവിലെ 11.45 നായിരുന്നു സംഭവം. ഓഗസ്‌റ്റ്‌ 28 മുതല്‍ രക്‌തസമ്മര്‍ദം സംബന്ധമായ അസുഖങ്ങള്‍ക്ക്‌ ചികിത്സയിലായിരുന്നു. അസുഖങ്ങള്‍ മാറാത്തതിലുളള മനോവിഷമത്തിലാണ്‌ ആത്മഹത്യയെന്ന്‌ പോലീസ്‌ പറഞ്ഞു. അവിവാഹിതനാണ്‌. സംഭവത്തില്‍ ടൗണ്‍ സൗത്ത്‌ പോലീസ്‌ കേസെടുത്തു.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW