Tuesday, November 20, 2018 Last Updated 6 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

ജലാശയങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതിനെതിരേ കര്‍ശന നടപടിക്കു നിര്‍ദേശം

തിരുവനന്തപുരം: ജലാശയങ്ങളിലും നദികളിലും പ്ലാസ്‌റ്റിക്കും െജെവവിഘടനം സംഭവിക്കാത്ത മറ്റു മാലിന്യങ്ങളും ഇലക്‌ട്രോണിക്‌ വേസ്‌റ്റും വലിച്ചെറിയുന്നതിനെതിരേ കര്‍ശന നടപടിക്കു സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹറ നിര്‍ദേശം നല്‍കി.
ഇത്തരം സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ പോലീസിനെ അധികാരപ്പെടുത്തുന്ന വിവിധ നിയമങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടീവിലാണ്‌ ഇതു സംബന്ധിച്ച നിര്‍ദേശം.
ജലാശയങ്ങള്‍ മലിനീകരിക്കുന്നതിനെതിരെ തദ്ദേശഭരണസ്‌ഥാപനങ്ങള്‍, റവന്യൂ വകുപ്പ്‌, ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, മറ്റ്‌ ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവയുമായി ഒത്തുചേര്‍ന്ന്‌ ബോധവല്‍കരണം നടത്താനും നിയമനടപടി സ്വീകരിക്കാനും ഡി.ജി.പി. നിര്‍ദേശം നല്‌കി.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW