Thursday, February 21, 2019 Last Updated 11 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

ജല കമ്മിഷന്റെ ലക്ഷ്യം നദീ സംയോജനം: എന്‍.കെ. പ്രേമചന്ദ്രന്‍

തിരുവനന്തപുരം : പ്രളയത്തിന്റെ മറവില്‍ സംസ്‌ഥാനത്തെ നദികളെ നദീസംയോജനമെന്ന കേന്ദ്രപദ്ധതിയില്‍ പെടുത്തി തമിഴ്‌നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള ഗൂഢനീക്കമാണു ജല കമ്മിഷന്‍ പുതിയ പ്രളയസ്‌ഥിതിവിവരപഠന റിപ്പോര്‍ട്ടില്‍ നടത്തുന്നതെന്ന ആരോപണവുമായി മുന്‍ ജലവിഭവമന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍.
സംസ്‌ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട്‌ വ്യക്‌തമാക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അച്ചന്‍കോവിലിലും മീനച്ചിലിലും അണക്കെട്ടണമെന്ന കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശയുടെ സൂചനയിതാണ്‌.
പമ്പ, അച്ചന്‍കോവിലാറിലെ വെള്ളം തമിഴ്‌നാട്ടിലെ വെപ്പാറുമായി യോജിപ്പിച്ച്‌ അങ്ങോട്ട്‌ വെള്ളം കടത്താനാണ്‌ പരിപാടി. ഇതു നടപ്പായാല്‍ കുട്ടനാടിലെ കൃഷി എന്നന്നേക്കുമായി നശിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
ഡാം മാനേജ്‌മെന്റില്‍ വീഴ്‌ചയുണ്ടെന്നും അതേ കുറിച്ച്‌ ജുഡീഷ്യല്‍ അനേ്വഷണം നടത്തണമെന്നുമുള്ള പ്രതിപക്ഷആരോപണം നേരിടാനാണ്‌ സംസ്‌ഥാന താല്‍പ്പര്യംപോലും മറന്ന്‌ ജല, വൈദ്യുതി മന്ത്രിമാര്‍ കേന്ദ്ര ജലകമ്മിഷന്‍ റിപ്പോര്‍ട്ടിനെ ന്യായീകരിക്കുന്നത്‌.
അറിഞ്ഞോ അറിയാതെയോ കേന്ദ്രജലകമ്മിഷന്റെ തന്ത്രത്തില്‍ വീഴുന്നത്‌ സംസ്‌ഥാനത്ത്‌ വന്‍ദുരന്തമുണ്ടാക്കും. ഡാംമാനേജ്‌മെന്റിലെ വീഴ്‌ചയെ കുറിച്ച്‌ ജുഡീഷ്യല്‍ അനേ്വഷണം നടത്തം. ഡാമുകളില്‍ നിന്ന്‌ തുറന്നുവിട്ട വെള്ളത്തിന്റെ കണക്ക്‌ സര്‍ക്കാര്‍ വ്യക്‌തമാക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW