Friday, September 14, 2018 Last Updated 58 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

എലിപ്പനി: ഇന്നലെയും മൂന്നുമരണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നലെ മൂന്നുപേര്‍ കൂടി എലിപ്പനി ബാധിച്ചു മരിച്ചു. എറണാകുളം വടക്കേക്കര, കാസര്‍ഗോഡ്‌ എന്നിവിടങ്ങളിലായി രണ്ടുപേരാണു മരിച്ചത്‌. ആലപ്പുഴയില്‍ ഒരാളുടെ മരണം എലിപ്പനിമൂലമെന്ന്‌ സംശയം. കണ്ണൂര്‍ ചെലോറയില്‍ വെള്ളിയാഴ്‌ച ഒരാള്‍ മരിച്ചത്‌ എലിപ്പനി മൂലമെന്നും സ്‌ഥിരീകരിച്ചു.
കൊല്ലം മണ്‍ട്രോത്തുരിത്തില്‍ ഒരാള്‍ പനി ബാധിച്ചും മരിച്ചിട്ടുണ്ട്‌. ഈമാസം ഇതുവരെ 16 പേര്‍ മരിച്ചതായാണു സ്‌ഥിരീകരണം. 28 പേരുടെ മരണം എലിപ്പനിമൂലമെന്നു സ്‌ഥിരീകരിക്കുന്നുമുണ്ട്‌. 68 പേരാണ്‌ ഇന്നലെ മാത്രം എലിപ്പനിക്ക്‌ ചികിത്സ തേടിയത്‌. പത്തനംതിട്ട ജില്ലയില്‍ 17 പേരും കോട്ടയത്ത്‌ 11 പേരും ആലപ്പുഴയില്‍ 13 പേരും എറണാകുളത്ത്‌ ഏഴുപേരും കോഴിക്കോട്‌ ആറുപേരും ചികിത്സ തേടി.
തിരുവന്തപുരം, കൊല്ലം (ഒന്നുവീതം), ഇടുക്കി (2), പാലക്കാട്‌ (4), കണ്ണൂര്‍ (4), കാസര്‍കോട്‌ (2) ജില്ലകളിലും രോഗം പടരുന്നുണ്ട്‌. വിവിധ ജില്ലകളിലായി 13 പേര്‍ക്ക്‌ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചിട്ടുണ്ട്‌.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW