Friday, September 14, 2018 Last Updated 53 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

വാഹനാപകടം: ഹനാന്റെ മൊഴിയെടുത്തു

കൊച്ചി: വാഹനാപകടത്തെ തുടര്‍ന്ന്‌ ചികിത്സയില്‍ കഴിയുന്ന ഹനാന്റെ മൊഴിയെടുത്തു. ഇന്നലെ ഉച്ചയ്‌ക്കു മൂന്നോടെ എറണാകുളം മെഡിക്കല്‍ ട്രസ്‌റ്റ്‌ ആശുപത്രിയിലെത്തിയാണ്‌ മതിലകം പോലീസ്‌ മൊഴിയെടുത്തത്‌. തനിക്കുണ്ടായ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ഹനാന്‍ അറിയിച്ചതോടെയാണ്‌ പോലീസ്‌ മൊഴിയെടുത്തത്‌. അപകടം കരുതിക്കൂട്ടിയുണ്ടാക്കിയതാണെന്നായിരുന്നു ഹനാന്റെ പരാതി. ഹനാനെ ചികിത്സിക്കുന്ന ഡോക്‌ടര്‍മാരില്‍നിന്നും പോലീസ്‌ വിവരങ്ങള്‍ തേടിയിട്ടുണ്ട്‌. തിങ്കളാഴ്‌ച കോഴിക്കോടുനിന്ന്‌ എറണാകുളത്തേക്കു വരുന്ന വഴിയാണ്‌ ഹനാന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്‌. അപകടശേഷമുള്ള ഡ്രൈവറുടെ മൊഴികളിലെ വൈരുധ്യവും പെരുമാറ്റങ്ങളും ഒരു ഓണ്‍ലൈന്‍ മീഡിയയുടെ ഇടപെടലുമാണ്‌ സംശയമുണ്ടാക്കുന്നതെന്ന്‌ ഹനാന്‍ പോലീസിനോടു പറഞ്ഞു.
കോഴിക്കോടുനിന്ന്‌ കൊടുങ്ങല്ലൂര്‍ വരെയെത്താന്‍ 12 മണിക്കൂറോളം സമയമെടുത്തതായി ഹനാന്‍ പറഞ്ഞു. ഇതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇടയ്‌ക്ക്‌ വാഹനം നിര്‍ത്തി ഉറങ്ങുകയായിരുന്നുവെന്ന മറുപടിയാണ്‌ ഡ്രൈവര്‍ നല്‍കിയത്‌. പരിചയമില്ലാത്ത വഴിയിലൂടെ ഏറെനേരം സഞ്ചരിച്ചതായി തോന്നി. ഓരോ സ്‌ഥലങ്ങളിലുമെത്തുമ്പോള്‍ ഡ്രൈവര്‍ ഫോണില്‍ ആരോടോ വിവരം പറയുന്നുണ്ടായിരുന്നു. ഒരാള്‍ വണ്ടിക്കു വട്ടം ചാടിയതാണ്‌ അപകടകാരണമെന്ന്‌ ഡ്രൈവര്‍ പറഞ്ഞെങ്കിലും അങ്ങനെയാരെയും കണ്ടില്ല. പോസ്‌റ്റിലിടിച്ചു നിര്‍ത്തുന്നതു പോലെയാണ്‌ തോന്നിയത്‌. അപകടം നടന്നയുടന്‍ ഡ്രൈവര്‍ ഒരു പരുക്കുമില്ലാതെ പുറത്തിറങ്ങിയെന്നും ഹനാന്‍ പറഞ്ഞു. ഈ സ്‌ഥലത്ത്‌ പുലര്‍ച്ചെ ഓണ്‍ലൈന്‍ മാധ്യമം എത്തിയതിലും സംശയമുള്ളതായി ഹനാന്‍ മൊഴി നല്‍കി. തന്റെ സമ്മതമില്ലാതെ ഫെയ്‌സ്‌ബുക്ക്‌ ലൈവ്‌ നല്‍കി. അവരുമായി ചേര്‍ന്നാണ്‌ ഡ്രൈവര്‍ ഇപ്പോള്‍ സംസാരിക്കുന്നത്‌. ആശുപത്രിയില്‍ രേഖപ്പെടുത്തിയ ഡ്രൈവറുടെ മൊഴികളില്‍ വൈരുധ്യമുണ്ട്‌. പോലീസിനോട്‌ എല്ലാ വിവരങ്ങളും കൃത്യമായി അറിയിച്ചതായും അന്വേഷണം നല്ല രീതിയില്‍ നടക്കുമെന്നാണ്‌ പ്രതീക്ഷയെന്നും ഹനാന്‍ പറഞ്ഞു.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW