Wednesday, November 14, 2018 Last Updated 2 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

രാത്രിയാത്രാ നിരോധനം: താല്‍ക്കാലിക ഇളവിനു കേരളം ഹര്‍ജി നല്‍കണമെന്നു സുപ്രീംകോടതി

കല്‍പ്പറ്റ: കോഴിക്കോട്‌- ബംഗളൂരു ദേശീയപാതയിലെ രാത്രിയാത്രാ നിരോധന കേസില്‍ താല്‍ക്കാലിക ഇളവിനായി കേരള സര്‍ക്കാരിനോട്‌ അടിയന്തിര ഹര്‍ജി ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.
കേരളത്തിലെ പ്രളയ സാഹചര്യം പരിഗണിച്ചു നിരോധനത്തില്‍ ഇളവ്‌ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നീലഗിരി -വയനാട്‌ എന്‍.എച്ച്‌ ആന്‍ഡ്‌ റയില്‍വേ ആക്ഷന്‍ കമ്മറ്റി ഫയല്‍ ചെയ്‌ത ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിനായാണു കേരള സര്‍ക്കാരിനോട്‌ ഹര്‍ജി ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്‌. ആഷക്‌ഷന്‍ കമ്മിറ്റിയുടെ ഹര്‍ജി കേരള സര്‍ക്കാരിന്റെ ഹര്‍ജിയായി പരിഗണിച്ച്‌ വിധി പ്രസ്‌താവിക്കണമെന്നു കേരള സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടങ്കിലും പ്രത്യേകം ഹര്‍ജി ഫയല്‍ ചെയ്യാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ സമയം അനുവദിക്കുകയായിരുന്നു.വിദഗ്‌ധ സമിതിയോട്‌ റിപ്പോര്‍ട്ട്‌ ഫയല്‍ ചെയ്യാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. കേസ്‌ ഒരാഴ്‌ചക്കകം പരിഗണിക്കും. ചീഫ്‌ ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര, ജസ്‌റ്റിസ്‌ എ.എം. ഖാന്‍ വില്‍ക്കര്‍, ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഡ്‌ എന്നിവരുടേതാണ്‌ ഉത്തരവ്‌. പ്രളയക്കെടുതിയിലും ചുരങ്ങള്‍ തകര്‍ന്നും വയനാട്‌ ഒറ്റപ്പെട്ടതും തന്‍മൂലം വയനാടിന്‌ ഇപ്പോഴത്തെ സാഹചര്യത്തില്‍ കര്‍ണാടകയെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നതും ആക്‌ഷന്‍ കമ്മിറ്റി സുപ്രിം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി.
മറ്റ്‌ യാത്രാമാര്‍ഗങ്ങള്‍ ഇല്ലാത്ത വയനാട്‌ ജില്ലയുടെ ജീവനാഡിയാന്ന്‌ ദേശീയ പാത 766 എന്നും കോടതിയെ ധരിപ്പിച്ചിട്ടുണ്ട്‌. ആക്‌ഷന്‍ കമ്മറ്റിക്ക്‌ വേണ്ടി സീനിയര്‍ അഭിഭാഷകന്‍ റിട്ട. ജസ്‌റ്റിസ്‌ പി.എന്‍. രവീന്ദ്രന്‍, പി.എസ്‌. സുധീര്‍ എന്നിവരാണു ഹാജരാകുന്നത്‌.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW