Tuesday, November 06, 2018 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

കാരക്കോണം മെഡിക്കല്‍ കോളജില്‍ ബിഷപ്പിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ , ബെനറ്റ്‌ ഏബ്രഹാമിനും പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍; ഡേവിഡ്‌ വി. ലൂക്കോസ്‌ സ്വയം പ്രഖ്യാപിത ബിഷപ്പാണെന്ന് ആംഗ്ലിക്കന്‍ സഭ

uploads/news/2018/09/247111/karakkaonam.jpg

തിരുവനന്തപുരം/കോട്ടയം: കാരക്കോണം സി.എസ്‌.ഐ. മെഡിക്കല്‍ കോളജില്‍ സംവരണ സീറ്റിലേക്ക്‌ ബിഷപ്പിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി അഡ്‌മിഷന്‍ നല്‍കാന്‍ കൂട്ടുനിന്നതിനു മെഡിക്കല്‍ കോളജ്‌ ഡയറക്‌ടര്‍ ഡോ. ബെനറ്റ്‌ ഏബ്രഹാമിനെയും പ്രിന്‍സിപ്പല്‍ ഡോ. പി. മധുസൂദനെയും സസ്‌പെന്‍ഡ്‌ ചെയ്‌തു. സി.എസ്‌.ഐയുടെ സൗത്ത്‌ കേരള ബിഷപ്‌ റൈറ്റ്‌ റവ. എ. ധര്‍മരാജ്‌ റസാലമാണ്‌ ഇവരെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്‌ സി.പി.ഐയുടെ ചിഹ്‌നത്തില്‍ മത്സരിച്ചയാളാണു ബെനറ്റ്‌ ഏബ്രഹാം.

കാരക്കോണം സി.എസ്‌.ഐ. മെഡിക്കല്‍ കോളജില്‍ മാനേജ്‌മെന്റ്‌ ക്വാട്ടയില്‍ 15 സീറ്റുകള്‍ സി.എം.എസ്‌. ആംഗ്ലിക്കല്‍ സഭക്ക്‌ നല്‍കിയിരുന്നു. ഇതിന്റെ മറവിലാണ്‌ ബിഷപ്പായ ഡേവിഡ്‌ വി. ലൂക്കോസ്‌ സഭാംഗങ്ങള്‍ അല്ലാത്തവര്‍ക്ക്‌ പണം വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയതായി ആരോപണം ഉണ്ടായത്‌. ഇതേതുടര്‍ന്ന്‌ സി.എസ്‌.ഐ. സഭ നടത്തിയ അന്വേഷണത്തിലാണു ക്രമക്കേടും കണ്ടെത്തിയത്‌. തുടര്‍ന്നു കോളജ്‌ ഡയറക്‌ടറെയും പ്രിന്‍സിപ്പലിനെയും സസ്‌പെന്‍ഡ്‌ ചെയ്യാന്‍ സി.എസ്‌.ഐ. സഭാ നിര്‍ബന്ധിതമാകുകയായിരുന്നു.

കഴിഞ്ഞ 15 വര്‍ഷമായി ഉത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങി മെഡിക്കല്‍ കോളജില്‍ അഡ്‌മിഷന്‍ നല്‍കി വരുന്നതായി സഭാ നേതൃത്വത്തിനു വിവരം ലഭിച്ചിട്ടുണ്ട്‌. ഇത്തരത്തില്‍ അഡ്‌മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന്‌ ഒരു കോടിയോളം രൂപ ഇത്തരക്കാര്‍ തട്ടിയെടുത്തതായി ബോധ്യപ്പെട്ടതിനെതുടര്‍ന്ന്‌ ആംഗ്ലിക്കന്‍ സഭാ വിഭാഗത്തിന്‌ സംവരണം ചെയ്‌തിട്ടുളള സീറ്റുകള്‍ റദ്ദാക്കിയതായി സി.എസ്‌.ഐ. സൗത്ത്‌ കേരള മഹായിടവക സെക്രട്ടറി ഡോ. പി.കെ. റോസ്‌ബിസ്‌റ്റ്‌ അറിയിച്ചു.

അതേസമയം, കാരക്കോണം മെഡിക്കല്‍ കോളജ്‌ വിവാദത്തില്‍ സഭയ്‌ക്കു ബന്ധമില്ലെന്നു സീനിയര്‍ ആര്‍ച്ച്‌ബിഷപ്പും ആംഗ്ലിക്കന്‍ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യയുടെ മെത്രാപ്പോലീത്തയുമായ ഡോ. സ്‌റ്റീഫന്‍ വട്ടപ്പാറ മംഗളത്തോട്‌ പറഞ്ഞു. സഭയ്‌ക്ക്‌ ബിഷപ്‌ ഡേവിഡ്‌ വി. ലൂക്കോസുമായി യാതൊരു ബന്ധവുമില്ല. സി.എം.എസ്‌. ആംഗ്ലിക്കന്‍ എന്നപേരില്‍ ഒരു സഭയോ തിരുവിതാംകൂര്‍- കൊച്ചി എന്ന ഒരു മഹായിടവകയോ നിലവിലില്ല. ആംഗ്ലിക്കന്‍ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യയുടെ തിരുവിതാംകൂര്‍ -കൊച്ചി അതിഭദ്രാസനത്തെക്കുറിച്ച്‌ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തില്‍ രേഖകള്‍ ഉണ്ടാക്കിയാണു തട്ടിപ്പു നടന്നിരിക്കുന്നതെന്നും ഡേവിഡ്‌ വി. ലൂക്കോസ്‌ സ്വയം പ്രഖ്യാപിത ബിഷപ്പാണെന്നും സഭാ വ്യക്‌താക്കള്‍ അറിയിച്ചു.

കാരക്കോണം മെഡിക്കല്‍ കോളജിലെ മാനേജ്‌മെന്റ്‌ ക്വാട്ടയില്‍ ഏഴു സീറ്റുകള്‍ സി.എം.എസ്‌. ആംഗ്ലിക്കന്‍ സഭയ്‌ക്കും അനുബന്ധസഭകള്‍ക്കും സംവരണം ചെയ്‌തിട്ടുണ്ട്‌. ഈ സീറ്റുകളിലെ അഡ്‌മിഷന്‌ സി.എം.എസ്‌. ആംഗ്ലിക്കന്‍ സഭയിലെ ബിഷപ്പോ റവന്യു അധികൃതരോ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമാണ്‌. ഈ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാമെന്നായിരുന്നു ബിഷപ്‌ ഡേവിഡിന്റെ വാഗ്‌ദാനം
ഒരു സ്വകാര്യ ചാനലാണു മെഡിക്കല്‍ സീറ്റ്‌ ലഭിക്കുന്നതിനു ബിഷപ്‌ ഡേവിഡ്‌ വി. ലൂക്കോസ്‌ ഇതര സമുദായങ്ങളില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കും സി.എം.എസ്‌. ആംഗ്ലിക്കന്‍ സഭാംഗം എന്നു സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതിന്‌ പണം ചോദിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്‌. കാരക്കോണം മെഡിക്കല്‍ കോളജിലെ അഡ്‌മിഷനായി സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നതിനാണ്‌ ബിഷപ്‌ ഡേവിഡ്‌ വി. ലൂക്കോസ്‌ 10 ലക്ഷം രൂപ ആവശ്യപ്പെടുന്നത്‌.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW