Sunday, July 21, 2019 Last Updated 21 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

സ്വവര്‍ഗരതി: കോടതിവിധി പ്രത്യാഘാതങ്ങളുണ്ടാക്കും: കെ.സി.ബി.സി

കൊച്ചി: പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീം കോടതിവിധി നിയമപരവും ധാര്‍മികവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു കെ.സി.ബി.സി. നിര്‍ണായകമായ ഈ വിധി ഇന്ത്യന്‍ സമൂഹത്തില്‍ ദൂരവ്യാപകഫലങ്ങളുണ്ടാക്കും. നിയമനടപടി ആവശ്യപ്പെടാവുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയില്‍നിന്നു പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരം ഏര്‍പ്പെടുന്ന സ്വവര്‍ഗ െലെംഗിക പെരുമാറ്റങ്ങളും പ്രവൃത്തികളും ഒഴിവാക്കിയിരിക്കുന്നു. സ്വവര്‍ഗരതിപരമായ പെരുമാറ്റവും പ്രവൃത്തിയും നിയമപരമായി ശിക്ഷാര്‍ഹമല്ല എന്ന കോടതിവിധി ഉയര്‍ത്തുന്ന ധാര്‍മികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍ കോടതി വേണ്ടത്ര പരിഗണിച്ചതായി കാണുന്നില്ല.
ഭ്രൂണഹത്യയുടെയും ദയാവധത്തിന്റെയും കാര്യത്തിലെന്നപോലെ സ്വവര്‍ഗരതിയും നിയമപരമായി കുറ്റകരമല്ലാത്ത പ്രവൃത്തിയായിത്തീര്‍ന്നിരിക്കുന്നു. മാത്രവുമല്ല ഭ്രൂണഹത്യക്കും ദയാവധത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള നിയമപരമായ നിയന്ത്രണങ്ങള്‍ സ്വവര്‍ഗരതിയുടെ കാര്യത്തില്‍ ഉണ്ടായിട്ടുമില്ല.
സ്വവര്‍ഗെലെംഗിക പങ്കാളികളുടെ വിവാഹ അവകാശവാദത്തിലേക്കും കൂടിത്താമസം, കുട്ടികളുടെ ദത്തെടുക്കല്‍ തുടങ്ങിയ അവകാശങ്ങളിലേക്കുമുള്ള ചവിട്ടുപടിയായും ഈ വിധിയെ കാണാം. ഇതു വിവാഹം, കുടുംബം, കുട്ടികളുടെ പരിപാലനം തുടങ്ങിയ വിഷയങ്ങളിലും നിയമപരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. സന്താനോല്‍പാദനത്തിലേക്കും നയിക്കുന്ന സ്‌ത്രീ പുരുഷ ബന്ധം നിലനില്‌ക്കേണ്ടത്‌. പ്രകൃതിനിയമത്തിനും അതില്‍നിന്നുളവാകുന്ന ധാര്‍മികതയ്‌ക്കുമെതിരായ നിയമം സമൂഹത്തെ നേര്‍വഴിക്കു നടത്തും എന്നു കരുതാനാവില്ലെന്നും കെ.സി.ബി.സിയുടെ പ്രസ്‌താവനയിലുണ്ട്‌.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW