Tuesday, November 13, 2018 Last Updated 55 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

പ്രളയശേഷം പ്രയാണം : ഇതരസംസ്‌ഥാനക്കാര്‍ മടങ്ങുന്നു

മൂവാറ്റുപുഴ : കേരളത്തെ ഉലച്ച പ്രളയം കാര്‍ഷിക-വ്യാവസായിക മേഖലയില്‍ സൃഷ്‌ടിക്കുന്ന അനിശ്‌ചിതാവസ്‌ഥ തിരിച്ചറിഞ്ഞ്‌ ഇതരസംസ്‌ഥാന തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്കു മടങ്ങിത്തുടങ്ങി.
സ്‌ഥിരമായി തൊഴില്‍ ലഭിച്ചിരുന്ന മേഖലകളില്‍നിന്നാണു തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക്‌. അതേസമയം ഒഡീഷയിലും പശ്‌ചിമ ബംഗാളിലും അസമിലും ഉണ്ടായിട്ടുള്ള പ്രളയ ഭീഷണി കാരണം നാട്ടിലേക്കു മടങ്ങാന്‍ മടിച്ച്‌ ഒരു വിഭാഗം തൊഴിലാളികള്‍ ആശങ്കയോടെ കേരളത്തില്‍ തങ്ങുന്നുമുണ്ട്‌.
കേരളത്തില്‍ നിര്‍മാണമേഖലയേക്കാള്‍ കാര്‍ഷിക മേഖലയിലാണ്‌ ഇതരസംസ്‌ഥാനക്കാര്‍ കൂടുതല്‍ പണിയെടുക്കുന്നത്‌. പൈനാപ്പിള്‍, കപ്പ, വാഴ കൃഷികള്‍ക്കും ഞാറു നടാനും നെല്ല്‌ കൊയ്‌ത്തിനുപോലും ഇതരസംസ്‌ഥാന തൊഴിലാളികള്‍ സജീവമാണ്‌. ടാപ്പിങ്‌ ഉള്‍പ്പെടെ റബര്‍ കൃഷി രംഗത്തും തെങ്ങ്‌ കയറ്റത്തിനും മലയാളികള്‍ ആശ്രയിക്കുന്നത്‌ ഇവരെയാണ്‌. ഈ രംഗത്ത്‌ മുമ്പ്‌ പ്രവര്‍ത്തിച്ചിരുന്ന വിഭാഗങ്ങള്‍ മറ്റ്‌ തൊഴില്‍ മേഖലകളിലേക്ക്‌ മാറിയതോടെയാണു പൂര്‍ണതോതില്‍ ഇതരസംസ്‌ഥാനക്കാര്‍ രംഗം കൈയടക്കിയത്‌.
മിക്കസ്‌ഥലത്തും റബര്‍ ടാപ്പിങ്‌ മുടങ്ങിയ നിലയിലാണ്‌. കുരുമുളക്‌, കാപ്പി കൃഷിമേഖലയും തളര്‍ച്ചയിലാണ്‌. ഹോട്ടല്‍, ബേക്കറി മേഖലകളിലെ വരുമാനക്കുറവുകാരണം സ്‌ഥാപനങ്ങള്‍ അടച്ചിട്ടതുമൂലം തൊഴില്‍ നഷ്‌ടപ്പെട്ടവര്‍ ധാരാളം.
സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ഇതരസംസ്‌ഥാനക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരില്‍ പ്ലൈവുഡ്‌ കമ്പനികള്‍ വെള്ളം കയറി നശിച്ചതോടെ അറുപത്‌ ശതമാനം തൊഴിലാളികളും നാട്ടിലേക്ക്‌ മടങ്ങി. പ്രളയം തുടങ്ങിയ ആദ്യ ആഴ്‌ചയില്‍ മാത്രം രണ്ടായിരത്തോളം പേര്‍ പെരുമ്പാവൂരില്‍നിന്നു പോയി. തൊഴിലുടമകളെ അറിയിക്കുകപോലും ചെയ്യാതെയാണു മിക്കവരും നാടുവിട്ടത്‌. ശേഷിക്കുന്ന പ്ലൈവുഡ്‌ കമ്പനികളില്‍ നിലവിലുള്ള ഒഴിവുകളില്‍ ജോലി ചെയ്യുന്നവര്‍ മാത്രമാണ്‌ ഇപ്പോഴുള്ളത്‌. പാടം നികത്തിയും മറ്റും സ്‌ഥാപിച്ചിരുന്ന പ്ലൈവുഡ്‌ കമ്പനികളില്‍ വെള്ളം കയറിയതോടെ വന്‍തോതില്‍ സ്‌റ്റോക്കും നശിച്ചു. ഉടനെയെങ്ങും ഇവ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നുകണ്ടാണു തൊഴിലാളികള്‍ മടങ്ങിയത്‌.
ദുരന്തമുണ്ടായയുടന്‍ വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളിലേക്ക്‌ ആദ്യ ആഴ്‌ചതന്നെ റെയില്‍വേവഴി കാല്‍ ലക്ഷം പേര്‍ മടങ്ങിയിരുന്നു.

രാജു പോള്‍

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW