ശബരിമല: പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ പമ്പയുടെ പുനര്‍നിര്‍മാണ ചുമതല ഏല്പിച്ചിരിക്കുന്ന ടാറ്റാ കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡ് അടിഞ്ഞ് കൂടിയ മണല്‍ നീക്കുന്ന നടപടി തുടങ്ങി. ത്രിവേണി ഭാഗ ത്ത് പത്തടിയിലേറെ ഉയരത്തില്‍ അടിഞ്ഞ് കൂടി കിടന്ന മണല്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നീക്കുകയാണ്. വാരുന്ന മണല്‍ ചക്കുപാലം പാര്‍ക്കിങ് ഗ്രൗണ്ടില്‍ കൊണ്ടിടുകയാണ്.
ആദ്യം മണ്ണും തീരത്തെ മറ്റ് അവശിഷ്ടങ്ങളും നീക്കും പുഴയുടെ ആഴം വര്‍ധിപ്പിക്കും. ടോയ്ലറ്റ് കോംപ്ലക്സുകള്‍ക്ക് നാശം നേരിട്ടതിനെ തുടര്‍ന്ന് മാസപൂജാ സമയത്ത് താല്‍ക്കാലിക ശൗചാലയം ക്രമീകരിക്കുമെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. മണല്‍ നിറഞ്ഞ് കിടക്കുന്ന പമ്പ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് മണല്‍ നീക്കി പ്രവര്‍ത്തനസജ്ജമാക്കും. ഒരു പാലം കൂടി നിര്‍മിക്കും. 60 ദി വസത്തിനകം തീര്‍ഥാടകര്‍ക്ക് പമ്പ സൗകര്യപ്രദമാക്കി മാറ്റുകയാണ് പ്രധാന ലക്ഷ്യം. ത്രിവേണി പാലം ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ മണല്‍ നീക്കി സഞ്ചാരയോഗ്യമാക്കിയിരുന്നു. പമ്പ യു ടേണ്‍ മുതല്‍ ആറാട്ട് കടവ് വരെ മതില് ഇടിഞ്ഞ് പോയിടത്ത് പുതിയത് നിര്‍മിക്കും. ത്രിവേണി പാലത്തിന് സമീപം താല്‍ക്കാലിക പാലം നിര്‍മിക്കും. സര്‍വീസ് റോഡിനോട് ചേര്‍ന്ന് അടിഞ്ഞിട്ടുള്ള മണല്‍ അവിടെ നിന്നും നീക്കുകയും ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്. അജിത് കുമാര്‍ എന്നിവര്‍ പമ്പയില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
സ്റ്റേറ്റ് അറ്റോര്‍ണി പമ്പ സന്ദര്‍ശിച്ചു
ശബരിമല: സ്റ്റേറ്റ് അറ്റോര്‍ണി എസ്. വി. സോഹന്‍ പമ്പ സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ 11 നാണ് അദ്ദേഹം എത്തിയത് പമ്പയിലെ മഹാപ്രളയത്തെ തുടര്‍ന്ന് ഉണ്ടായ നാശ നഷ്ടങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനാണ് അദ്ദേഹം എത്തി യത്. പമ്പ, ത്രിവേണി, ഗണപതി ക്ഷേത്രം എന്നിവിടം സന്ദര്‍ശിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍, എക്സിക്യുട്ടിവ് എന്‍ജിനീയര്‍ ആര്.അജിത്കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.