Sunday, September 09, 2018 Last Updated 7 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനം സര്‍ക്കാര്‍ ദയനീയ പരാജയം: ഉമ്മന്‍ ചാണ്ടി

കോട്ടയം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം ഫലപ്രദമായി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ തിരികെ മടങ്ങിയതോടെ സര്‍ക്കാരിന്റെ അലംഭാവം ഓരോ ദിവസവും പുറത്തുവരികയാണെന്നും ഉമ്മന്‍ ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ധനസഹായം തേടി ദുരിത ബാധിതര്‍ അലയേണ്ട സ്‌ഥിതിയാണുളളത്‌. പതിനായിരം രൂപാ ധനസഹായം ലഭിക്കുന്നതിന്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ ധനസഹായം കുറയ്‌ക്കുന്നതിനാണെന്ന സംശയം ബലപ്പെട്ടുകയാണ്‌. സര്‍ക്കാര്‍ കണക്കില്‍ 6.6 ലക്ഷം പേര്‍ക്ക്‌ ധനസഹായം നല്‍കണം. ഇതനുസരിച്ച്‌ 660 കോടി രൂപ ചെലവ്‌ വരും.എന്നാല്‍ ധനസഹായം നല്‍കുന്നതിന്‌ കലക്‌ടര്‍മാര്‍ക്ക്‌ അനുവദിച്ചത്‌ 330 കോടി രൂപ മാത്രമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW