Sunday, September 09, 2018 Last Updated 7 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

ഒഴിവുള്ള 66 എം.ബി.ബി.എസ്‌ സീറ്റിലും പ്രവേശനം നടത്തി

തിരുവനന്തപുരം: സംസ്‌ഥാന പ്രവേശന കമ്മിഷണര്‍ ഇന്നലെ പുനരാരംഭിച്ച തല്‍സമയ കൗണ്‍സിങില്‍ വിവിധ കോളജുകളില്‍ ഒഴിവുണ്ടായിരുന്ന 66 സ്വാശ്രയ എം.ബി.ബി.എസ്‌ സീറ്റുകളും നികത്തി. സര്‍ക്കാര്‍ കോളജുകളില്‍ ഒഴിവുണ്ടായിരുന്ന 10 ദന്തല്‍ സീറ്റുകളിലും പ്രവേശന നടപടികള്‍ പൂര്‍ത്തി യാക്കി. സ്വാശ്രയ കോളജുകളില്‍ ഒഴിവുള്ള 590 ദന്തല്‍ സീറ്റുകളില്‍ നൂറോളം സീറ്റുകളും രാത്രിവരെ നീണ്ട ആദ്യദിന കൗണ്‍സിലിങില്‍ നികത്തി.
ബാക്കി സീറ്റുകളില്‍ പ്രവേശനത്തിന്‌ ഇന്നും നാളെയും കൗണ്‍സിലിങ്‌ തുടരും. സുപ്രീംകോടതി സ്‌റ്റേ ഉത്തരവിന്റെ പശ്‌ചാത്തലത്തില്‍ അല്‍ അസ്‌ഹര്‍ തൊടുപുഴ, വയനാട്‌ ഡി.എം, പി.കെ.ദാസ്‌ പാലക്കാട്‌, വര്‍ക്കല എസ്‌.ആര്‍ എന്നീ കോളജുകളിലെ 550 എം.ബി.ബി.എസ്‌ സീറ്റുകള്‍ ഒഴിവാക്കിയാണ്‌ കൗണ്‍സിലിങ്‌ പുനരാരംഭിച്ചത്‌.
ഇവിടങ്ങളില്‍ പ്രവേശനം നേടിയവര്‍ക്ക്‌ സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ്‌ എതിരായാല്‍ പഴയ കോഴ്‌സുകളിലേക്കു മടങ്ങിപ്പോകാനുള്ള അവസരം ഉണ്ടാകുമെന്ന്‌ പ്രവേശന പരീക്ഷാ കമ്മിഷണര്‍ പി.കെ.സുധീര്‍ബാബു അറിയിച്ചു.
പുന:ക്രമീരിച്ച മോപ്‌അപ്‌ കൗണ്‍സിലിങിന്റെ വിജ്‌ഞാപനത്തിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്‌. ശനിയാഴ്‌ച കൗണ്‍സിലിങ്‌ പുനരാരംഭിച്ചപ്പോള്‍ നാലു കോളജുകളില്‍ പ്രവേശനം ലഭിച്ച ഉയര്‍ന്ന റാങ്കുകാര്‍ മറ്റു കോളജുകളില്‍ നല്‍കിയിരുന്ന ഓപ്‌ഷനുകളുടെ പിന്‍ബലത്തില്‍ ആ ഒഴിവുകളില്‍ പ്രവേശനം നേടി. എന്നാല്‍ ആ സീറ്റുകളില്‍ കഴിഞ്ഞദിവസം പ്രവേശനം നേടുകയും മറ്റു ഓപ്‌ഷനുകള്‍ ഇല്ലാതിരിക്കുകയും ചെയ്‌ത താഴ്‌ന്ന റാങ്കുകാരില്‍ ചിലര്‍ പുറത്തായി.
ഇന്നലെ കൗണ്‍സിലിങ്‌ നടപടികള്‍ പൊതുവെ സമാധാനപരമായിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധിവരെ നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നു വാദിച്ച്‌ ചില ബഹളങ്ങളുമുണ്ടായി. നാലു സ്വാശ്രയ കോളജുകളില്‍ പ്രവേശനത്തിന്‌ സുപ്രീം കോടതി അന്തിമഉത്തരവും പ്രവേശന സമയവും ലഭിച്ചാല്‍ 12നുശേഷം മോപ്‌ കൗണ്‍സിലിങ്‌ വീണ്ടും ഉണ്ടാകും. 10നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW