Wednesday, November 21, 2018 Last Updated 2 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

സി.പി.എമ്മിന്റെ ആഭ്യന്തരപ്രശ്‌നം: കാനം

കോഴിക്കോട്‌: പി.കെ. ശശി എം.എല്‍.എയ്‌ക്കെതിരായ ആരോപണം സി.പി.എമ്മിന്റെ ആഭ്യന്തരപ്രശ്‌നമാണെന്ന്‌ സി.പി.ഐ. സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പരാതിക്കാരി പാര്‍ട്ടിക്കാണ്‌ പരാതി നല്‍കിയത്‌. പോലീസിന്‌ പരാതി നല്‍കിയാല്‍ അവര്‍ അതിനെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കുട്ടനാട്ടിലെ പാരമ്പരാഗത കൃഷിരീതികള്‍ മാറ്റണമെന്ന പി.എച്ച്‌. കുര്യന്റെ അഭിപ്രായം സെമിനാറിന്റെ ഭാഗമായി പറഞ്ഞതാവാം. കര്‍ഷന്റെ മകനായ കുര്യന്‍ ഒരിക്കലും കൃഷിക്കും കൃഷിക്കാര്‍ക്കുമെതിരായി സംസാരിക്കുമെന്ന്‌ കരുതുന്നില്ല. ലൈംഗികാരോപണക്കേസില്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ കന്യാസ്‌ത്രീകള്‍ രംഗത്തുവന്നാല്‍ പിന്തുണ നല്‍കുന്ന കാര്യം അപ്പോള്‍ നോക്കാമെന്നും അദ്ദേഹം മറുപടി നല്‍കി. ഗ്രഹണ സമയത്ത്‌ ഞാഞ്ഞൂലുകള്‍ തലപൊക്കുമെന്ന്‌ മന്ത്രി എം.എം. മണി പറഞ്ഞത്‌ തന്നെക്കുറിച്ചല്ലെന്ന്‌ കാനം ചൂണ്ടിക്കാട്ടി.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW