Monday, November 19, 2018 Last Updated 1 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

കന്യാസ്‌ത്രീയെ അധിക്ഷേപിച്ച്‌ പി.സി. ജോര്‍ജ്‌

കോട്ടയം: ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്‌ത്രീയെ മോശം വാക്കുകളാല്‍ ആക്ഷേപിച്ച്‌ പി.സി. ജോര്‍ജ്‌ എം.എല്‍.എ. പരാതി നല്‍കിയ കന്യാസ്‌ത്രീ അഭിസാരികയാണെന്നും അവര്‍ക്കുവേണ്ടി സമരം നടത്തുന്നവരെ സംശയത്തോടെയാണു കാണുന്നതെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു. ബിഷപ്‌ കുറ്റക്കാരനാണെന്നു വിചാരിക്കുന്നില്ല.
കേരളാപോലീസിനു വേറെ പണിയില്ലാത്തതുകൊണ്ടാണ്‌ ഇതിന്റെയൊക്കെ പുറകേപോകുന്നത്‌. താന്‍ മനസിലാക്കിയിടത്തോളം ബിഷപ്പിനേക്കാളും കുറ്റക്കാരിയാണു കന്യാസ്‌ത്രീ. സ്‌ത്രീപരിഗണന എത്ര നല്‍കിയാലും ത്രാസ്‌ താഴ്‌ന്നുനില്‍ക്കുന്നതു കന്യാസ്‌ത്രീയുടേതാണ്‌. കന്യാസ്‌ത്രീയുടെ ഉദ്ദേശം താന്‍ പരസ്യമായി പറയുന്നില്ല. 13 പ്രാവശ്യം പീഡനത്തിരയായെന്നു പറയുന്നവര്‍ 12 തവണയായിട്ടും പരാതി നല്‍കിയില്ല. കന്യാസ്‌ത്രീ പീഡനത്തിരയായാല്‍ ആ നിമിഷം തിരുവസ്‌ത്രമൊഴിയേണ്ടതാണ്‌. സ്‌ത്രീസുരക്ഷാനിയമം ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം കോട്ടയത്തു പത്രസമ്മേളനത്തില്‍ പറഞ്ഞു.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW