Friday, November 16, 2018 Last Updated 0 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

മുസ്ലീം ലീഗ്‌ നേതാവിനെതിരേ വനിതാലീഗ്‌ നേതാവിന്റെ പരാതി

കണ്ണൂര്‍: മുസ്ലിംലീഗ്‌ ദേശീയ കൗണ്‍സിലംഗവും കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ കെ.പി.എ. സലീം പലതരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി വനിതാലീഗ്‌ നേതാവും ഗ്രാമപഞ്ചായത്ത്‌ അംഗവുമായ യുവതി.
പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക്‌ ഇതു സംബന്ധിച്ച്‌ അവര്‍ പരാതി നല്‍കി. നടപടിയില്ലെങ്കില്‍ നീചപ്രവൃത്തിക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന്‌ യുവതി വ്യക്‌തമാക്കിയിട്ടുണ്ട്‌. മൂന്ന്‌ വര്‍ഷമായി പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം നല്ല രീതിയില്‍ നിറവേറ്റി വരുകയാണ്‌. കൂടാതെ അതിനു മുമ്പും പാര്‍ട്ടിയുടെ പ്രതിനിധികളെ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡിലും കഴിയുന്ന സഹായം ചെയ്‌തു പോരുന്നുണ്ട്‌. കെ.പി.എ സലീമിനു പാര്‍ട്ടി നേതാവ്‌ എന്ന നിലയില്‍ വളരെ അധികം ബഹുമാനം നല്‍കി പോന്നിരുന്നു. എന്നാല്‍ തന്റെ സമീപനത്തെ മറ്റൊരു രീതീയില്‍ മനസിലാക്കുകയും മറ്റൊരു കണ്ണോടെ നോക്കിക്കണ്ട്‌ അധാര്‍മിക ചിന്തകള്‍ മനസില്‍ വച്ച്‌ തന്റെ വീട്ടില്‍ രാത്രികാലങ്ങളില്‍ പോലും വരികയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ കുടുംബത്തോടു കൂടി ജീവിക്കുന്ന തന്നെ ഇദ്ദേഹത്തിന്റെ ദുരുദ്ദേശപരമായ വഴിക്ക്‌ കിട്ടില്ലാ എന്ന ബോധ്യമായപ്പോള്‍ പിന്നീട്‌ സമൂഹത്തില്‍ എന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുകയും വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സഹായിക്കുന്ന പ്രാദേശിക നേതാവിനെയും തന്നെയും ചേര്‍ത്ത്‌ ഇല്ലാക്കഥകള്‍ മെനയുകയും ചെയ്‌തു. ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കാന്‍ കെ.പി.എ. സലീം ശ്രമിച്ചെന്നും പരാതിയിലുണ്ട്‌.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW