Tuesday, November 13, 2018 Last Updated 16 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

അഡീ. ചീഫ്‌ സെക്രട്ടറി പി.എച്ച്‌. കുര്യനെതിരേ മന്ത്രി വി.എസ്‌. സുനില്‍കുമാര്‍

തൃശൂര്‍: അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പി.എച്ച്‌. കുര്യനെതിരേ വിമര്‍ശനവുമായി മന്ത്രി വി.എസ്‌. സുനില്‍കുമാര്‍. സര്‍ക്കാര്‍ നയത്തിനെതിരായ നിലപാടാണ്‌ അഡീ. ചീഫ്‌ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായതെന്നു മന്ത്രി വി.എസ.്‌ സുനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടനാട്‌ വെള്ളപ്പൊക്കത്തിന്‌ കാരണം നെല്‍ക്കൃഷി വ്യാപിപ്പിച്ചതാണെന്ന പി.എച്ച്‌. കുര്യന്റെ പ്രസ്‌താവന സര്‍ക്കാര്‍ നയത്തിനെതിരാണ്‌.
അച്ചടക്കം പാലിക്കാതെയുള്ള പ്രസ്‌താവനയാണ്‌ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്‌. നെല്‍ക്കൃഷി ഹെക്‌ടര്‍ വിസ്‌തൃതി വര്‍ധിപ്പിക്കുന്നത്‌ കൃഷിവകുപ്പ്‌ മന്ത്രിക്ക്‌ എന്തോ മോക്ഷം കിട്ടാന്‍ വേണ്ടിയാണെന്ന സെക്രട്ടറിയുടെ പ്രസ്‌താവന പരിഹാസ്യമാണ്‌. പി.എച്ച്‌. കുര്യനെതിരേ മുഖ്യമന്ത്രിക്കും ചീഫ്‌ സെക്രട്ടറിക്കും പരാതി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW