Sunday, September 09, 2018 Last Updated 5 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി: യാത്രക്കാരെ പ്രതിസന്ധിയിലാക്കി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയുള്ള റെയില്‍വേയുടെ ഗതാഗത നിയന്ത്രണം തുടരുന്നു. നാളെ മുതല്‍ ഈ മാസം 16 വരെ ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56043). തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56044), പുനലൂര്‍-കൊല്ലം പാസഞ്ചര്‍ (56333), കൊല്ലം-പുനലൂര്‍ പാസഞ്ചര്‍ (56334), ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56373), തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (56374), കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ (56387), കായംകുളം എറണാകുളം പാസഞ്ചര്‍ (56388) എന്നീ ട്രെയിനുകളുടെ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി.
തൃശൂര്‍-കോഴിക്കോട്‌ പാസഞ്ചര്‍ (56663) തൃശൂരിനും ഷൊര്‍ണൂരിനുമിടയിലും കോഴിക്കോട്‌-തൃശൂര്‍ പാസഞ്ചര്‍ (56664) ഷൊര്‍ണൂരിനും തൃശൂരിനുമിടയിലും ഇന്നു മുതല്‍ 16 വരെ ഭാഗികമായി സര്‍വീസ്‌ റദ്ദാക്കി. അതേസമയം ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറും (56365) പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചറും (56366) നാളെ മുതല്‍ നിലവിലെ സമയപ്രകാരം പൂര്‍ണതോതില്‍ സര്‍വീസിനു സജ്‌ജമായതായി റെയില്‍വേ അറിയിച്ചു.

മംഗളുരു എക്‌സ്‌പ്രസിന്റെ സമയത്തില്‍ മാറ്റം

പാലക്കാട്‌: പയ്യന്നൂരിനും പഴയങ്ങാടിക്കും ഇടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഏതാനും ദിവസം മംഗളുരു സെന്‍ട്രല്‍- കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്‌റ്റ്‌ എക്‌സ്‌പ്രസി(22609) ന്റെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. മംഗളുരുവില്‍നിന്ന്‌ രാവിലെ 11.45ന്‌ പുറപ്പെടേണ്ട ട്രെയിന്‍ 13, 14, 20, 21, 27, 28, ഒക്‌ടോബര്‍ 4, 5, 11, 12, 18, 19 തീയതികളില്‍ ഉച്ചയ്‌ക്ക്‌ 12.30നായിരിക്കും പുറപ്പെടുക. രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക്‌ രണ്ടു വരെയാണു ട്രാക്കില്‍ പണി നടക്കുന്നത്‌

അമൃത ഒന്നേകാല്‍ മണിക്കൂര്‍ വൈകും

പാലക്കാട്‌: ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ 3.45നു മധുരൈയില്‍നിന്നു പുറപ്പെടേണ്ട മധുര-തിരുവനന്തപുരം അമൃത എക്‌സ്‌പ്രസ്‌ (16344) അഞ്ചു മണിക്കേ യാത്ര തുടങ്ങൂ എന്നു റെയില്‍വേ അറിയിച്ചു.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW