Sunday, September 09, 2018 Last Updated 5 Min 47 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.52 AM

പോലീസ്‌ ആസ്‌ഥാനത്തുനിന്ന്‌ തെറ്റായവിവരംനല്‍കിയതിനെതിരേ നടപടിവേണം: വിവരാവകാശ കമ്മിഷണര്‍

കൊച്ചി: പോലീസ്‌ ആസ്‌ഥാനത്തുനിന്ന്‌ വിവരാവകാശ നിയമപ്രകാരമുളള അപേക്ഷയ്‌ക്ക്‌ അലംഭാവത്തോടെ മറുപടി നല്‍കിയതിനെതിരേ മുഖ്യവിവരാവകാശ കമ്മിഷണര്‍. വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വ. ഡി.ബി. ബിനു നല്‍കിയ വിവരാവകാശ അപേക്ഷയ്‌ക്കാണു കൃത്യമായ മറുപടി നല്‍കാതെ മടക്കിയത്‌. അപേക്ഷ വകുപ്പിലെ ടി. ബ്രാഞ്ചിലേക്കു കൈമാറുകയും എന്നാല്‍ ടി ബ്രാഞ്ച്‌ അപൂര്‍ണവും തെറ്റായ വിവരങ്ങളുമാണു തനിക്കു നല്‍കിയതെന്നും ബിനു മുഖ്യ വിവരാവകാശ കമ്മിഷണറെ രേഖാമൂലം അറിയിച്ചു. 2009-ല്‍ ആരംഭിച്ച ഇന്റേണല്‍ വിജിലന്‍സ്‌ രൂപവല്‍ക്കരിച്ചുള്ള രേഖകള്‍, എത്ര പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുത്തു, എത്ര പോലീസുകാര്‍ക്കെതിരേയാണു പരാതികളുള്ളത്‌, ശിക്ഷണ നടപടിയെടുത്തത്‌ എത്ര പേര്‍ക്കെതിരേ എന്നീ വിവരങ്ങളായിരുന്നു തേടിയിരുന്നത്‌.
2017 മാര്‍ച്ചിലാണ്‌ അപേക്ഷ നല്‍കിയത്‌. അപേക്ഷകന്‌ പോലീസ്‌ ആസ്‌ഥാനത്തുനിന്നു മറുപടി നല്‍കിയെന്നാണു മുഖ്യ വിവരാവകാശകമ്മിഷണറെ ബന്ധപ്പെട്ടവര്‍ ധരിപ്പിച്ചത്‌. എന്നാല്‍, തനിക്കു ലഭിച്ച മറുപടി അപൂര്‍ണവും തെറ്റായതു മാണെന്നു ചൂണ്ടിക്കാട്ടി അപേക്ഷകന്‍ വീണ്ടും മുഖ്യ വിവരാവകാശ കമ്മിഷണറെ സമീപിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ്‌ അപേക്ഷകന്‌ തെറ്റായതും അപൂര്‍ണവുമായ വിവരങ്ങളാണു ലഭിച്ചതെന്നു മുഖ്യ വിവരാവകാശ കമ്മിഷണര്‍ക്കു ബോധ്യപ്പെട്ടത്‌.

Ads by Google
Sunday 09 Sep 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW