Sunday, January 20, 2019 Last Updated 54 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.50 AM

കസ്‌തൂരി രംഗന്‍ : അന്തിമവിജ്‌ഞാപനത്തിന്‌ മുമ്പ്‌ കേരളവുമായി ചര്‍ച്ച

uploads/news/2018/09/247089/d1.jpg

ന്യൂഡല്‍ഹി : പശ്‌ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമവിജ്‌ഞാപനം പുറപ്പെടുവിക്കുംമുമ്പ്‌ കേരളം, തമിഴ്‌നാട്‌, കര്‍ണാടക, മഹാരാഷ്‌ട, ഗോവ എന്നീ സംസ്‌ഥാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തും. സമവായമുണ്ടാക്കാമെന്നതു സംബന്ധിച്ചാകും ചര്‍ച്ച.
എന്നാല്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ മാറ്റം വരുത്താതെ നടപ്പാക്കണമെന്ന ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്‌ കേരളത്തിനുതിരിച്ചടിയാണ്‌. കരട്‌ വിജ്‌ഞാപനത്തില്‍ സംസ്‌ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിസ്‌ഥിതി മന്ത്രാലയം ഉള്‍പ്പെടുത്തിയേക്കില്ല. കൂടുതല്‍ മേഖലകള്‍ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം ദേശീയ ഹരിത ട്രിബ്യൂണല്‍ വിധിയുടെ പശ്‌ചാത്തലത്തില്‍ അംഗീകരിക്കാനാകില്ലെന്നാണ്‌ പരിസ്‌ഥിതി മന്ത്രാലയത്തിന്‌ ലഭിച്ച നിയമോപദേശം. അതിനാല്‍ 2017ല്‍ ഇറക്കിയ കരട്‌ വിജ്‌ഞാപനം അതേപടി പുതുക്കിയിറക്കുകയാവും മന്ത്രാലയം ചെയ്യുക. ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
ഹരിത ട്രിബ്യൂണല്‍ വിധിയുടെ അടിസ്‌ഥാനത്തില്‍ അന്തിമവിജ്‌ഞാപനം ആറു മാസത്തിനുള്ളില്‍ പുറത്തിറക്കേണ്ടതുണ്ട്‌. അതേസമയം, കേരളത്തിന്‌ വേണ്ടി മാത്രം അന്തിമ വിജ്‌ഞാപനം ഇറക്കണമെന്ന ശിപാര്‍ശ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നാണ്‌ മന്ത്രാലയവൃത്തങ്ങള്‍ പ്രതികരിച്ചത്‌.
2017 ഫെബ്രുവരി 27ന്‌ മന്ത്രാലയം പുറത്തിറക്കിയ കരട്‌ വിജ്‌ഞാപനത്തിന്റെ കാലാവധി കഴിഞ്ഞമാസം 26ന്‌ അവസാനിച്ചിരുന്നു. റിപ്പോര്‍ട്ടിലെ പരിസ്‌ഥിതിലോല മേഖലയില്‍ മാറ്റം വരുത്തണമെന്നാണ്‌ കേരളമടക്കമുള്ള സംസ്‌ഥാനങ്ങളുടെ ആവശ്യം. എന്നാല്‍, അതിനിടെ കേരളത്തില്‍ വലിയ നാശംവിതച്ച പ്രളയത്തിന്റെ പശ്‌ചാത്തലത്തില്‍ പശ്‌ചിമഘട്ടത്തിലെ പരിസ്‌ഥിതി ലോല മേഖലയില്‍ മാറ്റം വരുത്തരുതെന്ന്‌ ഹരിത ട്രിബ്യൂണല്‍ സുപ്രധാന ഉത്തരവിട്ടു.

Ads by Google
Sunday 09 Sep 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW