Sunday, September 09, 2018 Last Updated 5 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 09 Sep 2018 01.50 AM

വാജ്‌പേയിയുടെ ചിതാഭസ്‌മം യമുനയില്‍ നിമജ്‌ജനംചെയ്‌തു

uploads/news/2018/09/247087/d4.jpg

ലക്‌നൗ: മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയുടെ ചിതാഭസ്‌മം യമുനയില്‍ യു.പി. മുഖ്യമന്ത്രി ആദിത്യനാഥ്‌ യോഗി നിമജ്‌ജനം ചെയ്‌തു.
നദീതിരത്തെ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചശേഷമാണ്‌ നിമജ്‌ജനം ചെയ്‌തത്‌. ഹെലികോപ്‌ടറില്‍ വാജ്‌പേയിയുടെ ജന്മനാടായ ആഗ്രയ്‌ക്കു സമീപം ബടേശ്വറിലെത്തിയ യോഗി അവിടെനിന്നു ചടങ്ങിനായി റോഡുമാര്‍ഗം റാണിഘട്ടിലെത്തുകയായിരുന്നു. ജില്ലാ ഭരണകൂടം അവിടെ വലിയ ക്രമീകണം ഏര്‍പ്പെടെത്തിയിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പുറമെ, വാജ്‌പേയിയുടെ മരുമകന്‍ രഞ്‌ജന്‍ ഭട്ടാചാര്യയും സംസ്‌ഥാന മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി അഷുതോഷ്‌ താണ്ടനും ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തി. മുന്‍പ്രധാനമന്ത്രി കുട്ടിക്കാലം ചെലവഴിച്ച വീടു സന്ദര്‍ശിച്ചശേഷമാണ്‌ അദ്ദേഹം മടങ്ങിയത്‌. 60 ചതുരശ്ര അടിയുളള അദ്ദേഹത്തിന്റെ വീട്‌ സ്‌മാരകമാക്കാന്‍ സാധ്യതയുണ്ട്‌.
ഇതിനു പുറമെ, യാഗശാലയും പാര്‍ക്കും ക്ഷേത്രങ്ങളും ഉള്‍പ്പെടെ ഈ പ്രദേശം ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട്‌ സ്‌ഥാപിക്കാനും ജില്ലാഭരണകൂടം തീരുമാനിച്ചതായാണു റിപ്പോര്‍ട്ട്‌.

Ads by Google
Sunday 09 Sep 2018 01.50 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW